swayamvara
pulimoottil

ഇറാനെ സഹായിച്ചാല്‍ ഉപരോധമെന്ന മുന്നറിയിപ്പുമായി മാര്‍ക്കോ റൂബിയോ;

ഇറാനെ സഹായിച്ചാല്‍ ഉപരോധമെന്ന മുന്നറിയിപ്പുമായി മാര്‍ക്കോ റൂബിയോ;

വാഷിങ്ടണ്‍: ഇന്ത്യയും ഇറാനും തമ്മില്‍ വ്യാപാര കരാര്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും  ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച യ്ക്കു പിന്നാലെയായിരുന്നു ഈ പ്രതികരണം.


അനേകം രാജ്യങ്ങള്‍ ഇറാനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ റൂബിയോ ഇന്ത്യയും ഇറാനും തമ്മില്‍ ഒരു വ്യാപാര കരാര്‍ നിലവിലുണ്ടെന്ന് കരുതുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തു. എല്ലാ രാജ്യങ്ങളും അവരുടേതായ വിദേശനയം രൂപീകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇറാന്‍ ഭരണകൂടവുമായി സംസാരിക്കുന്നുമുണ്ട്.  ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനും ഉപയോഗിക്കാവുന്ന തരത്തില്‍ വരുമാനമുണ്ടാക്കാനുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു രാജ്യവും അവരെ സഹായിക്കാന്‍ പാടില്ല. രാജ്യങ്ങള്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍, അവരെയും നമുക്ക് ഉപരോധിക്കേണ്ടി വരുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.

Marco Rubio warns of sanctions for aiding Iran;

Share Email
LATEST excelnclexrn
More Articles
Top