swayamvara
pulimoottil

ട്രംപ് ജൂനിയറിന്റെ വിവാഹച്ചെലവ് റഷ്യന്‍ വ്യവസായി വഹിച്ചെന്ന റിപ്പോര്‍ട്ട്: അന്വേഷണം ഉണ്ടാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ ബ്ലാഞ്ച്

ട്രംപ് ജൂനിയറിന്റെ വിവാഹച്ചെലവ് റഷ്യന്‍ വ്യവസായി വഹിച്ചെന്ന റിപ്പോര്‍ട്ട്: അന്വേഷണം ഉണ്ടാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ ബ്ലാഞ്ച്

വാഷിംഗടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി അടുത്ത ബന്ധമുള്ള റഷ്യന്‍ വ്യവസായി ഉമര്‍ ക്രെംലെവ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ വിവാഹാഘോഷങ്ങള്‍ക്ക് വന്‍തുക ചെലവഴിച്ചെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ സാധ്യതയില്ലെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് സൂചിപ്പിച്ചു. ട്രംപ് ജൂനിയറും ബെറ്റിന ആന്‍ഡേഴ്‌സണും മേയ് അവസാനത്തില്‍ ഫ്‌ലോറിഡയിലെ പാം ബീച്ചില്‍ വിവാഹിതരായതിന് പിന്നാലെ ബഹാമാസിലെ സ്വകാര്യ ദ്വീപില്‍ നടന്ന ആഘോഷങ്ങളുടെ ചിലവിന്റെ വലിയൊരു ഭാഗം ക്രെംലെവ് വഹിച്ചതായി പ്രോപബ്ലിക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വകാര്യ ദ്വീപ് വാടകയ്‌ക്കെടുത്തതിന്റെയും വെടിക്കെട്ടിന്റെയും ചെലവുകള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്കായി ഈ വ്യവസായി ് പണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ക്രെംലെവ് പ്രസിഡന്റായ ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷനുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നാണ് പണമിടപാടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രോപബ്ലിക്ക പുറത്തുവിട്ട വിവരങ്ങള്‍ പൂര്‍ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ക്രെംലെവ് തങ്ങള്‍ക്ക് വിവാഹ സമ്മാനം നല്‍കിയതായി ട്രംപ് ജൂനിയറും ആന്‍ഡേഴ്‌സണും പിന്നീട് സ്ഥിരീകരിച്ചിരുന്നു.

പ്രസിഡന്റിന് ഈ വ്യക്തി ആരാണെന്ന് അറിയില്ല. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും അറിയില്ലെന്നാണ് കരുതുന്നതെന്നും വൈറ്റ് ഹൗിലെ ബ്രീഫിങ്ങിനിടെ അറ്റോര്‍ണി ജനറല്‍ ബ്ലാഞ്ച് പറഞ്ഞു. ക്രെംലെവ് പുടിന്റെ സുഹൃത്താണെന്ന റിപ്പോര്‍ട്ടുകളും തനിക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപ് തിങ്കളാഴ്ച ക്രെംലെവിനെ വ്യക്തിപരമായി അറിയില്ലെന്നും മകന്റെ വിവാഹത്തിന് പകരം നടന്ന ആഫ്റ്റര്‍ പാര്‍ട്ടി’ക്കുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക സഹായം വലിയ കാര്യമല്ലെന്നും പ്രതികരിച്ചിരുന്നു.

അതേസമയം, വിദേശരാജ്യങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയില്‍ നിന്ന് ഇത്രയും വലിയ സമ്മാനം സ്വീകരിച്ചതില്‍ നിയമനിര്‍മാതാക്കളും വിമര്‍ശകരും ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സമ്മാനങ്ങള്‍ താല്‍പര്യസംഘര്‍ഷത്തിനും പ്രസിഡന്റിന്റെ കുടുംബത്തിന്മേല്‍ വിദേശ സ്വാധീനത്തിനും സാധ്യത സൃഷ്ടിക്കാമെന്നാണ് അവരുടെ വാദം. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ് ജൂനിയറിനോടും വൈറ്റ് ഹൗസിനോടും വിവാഹസമ്മാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയും ഇതുമായി ബന്ധപ്പെട്ട രേഖകളും ആശയവിനിമയങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

റഷ്യന്‍ സര്‍ക്കാരും പുടിനും 2016, 2020 വര്‍ഷങ്ങളിലെ യുഎസ് തിരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ഏകോപിത ശ്രമങ്ങള്‍ നടത്തിയതായി യുഎസ് ദേശീയ സുരക്ഷാ വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ, സെനറ്റ് ഹിയറിങ്ങിനിടെ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനോട് ക്രെംലെവിന്റെ സാമ്പത്തിക സഹായത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചു. റിപ്പോര്‍ട്ട് താന്‍ വായിച്ചിട്ടില്ലെന്നാിരുന്നു മറുപടി.

Report that a Russian businessman covered Trump Jr.’s wedding expenses: Attorney General Blanche says there will be no investigation.

Share Email
Top