swayamvara
pulimoottil

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി. മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ ഗോവയിലെ മാപുസ കോടതിയിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. തേജ്പാലിനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് 10 വർഷം കഠിനതടവും പിഴയും വിധിച്ചിരുന്നു.

2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. തുടർന്ന് നടന്ന നീണ്ട വിചാരണയ്ക്കൊടുവിൽ 2021-ൽ ഗോവയിലെ സെഷൻസ് കോടതി തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കി വിട്ടയക്കുകയായിരുന്നു.

എന്നാൽ സെഷൻസ് കോടതി വിധിക്കെതിരെ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജിയിൽ വിശദമായ വാദം കേട്ട ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. തനിക്കെതിരെയുള്ള കേസും സംസ്ഥാന സർക്കാരിന്റെ അപ്പീലും രാഷ്ട്രീയപ്രേരിതമാണെന്നാണ് തരുൺ തേജ്പാലിന്റെ വാദം. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതി വരും ദിവസങ്ങളിൽ പരിഗണിക്കും.

Sexual Assault Case: Former Tehalka Chief Tarun Tejpal Surrenders Following High Court Conviction

Share Email
LATEST excelnclexrn
More Articles
Top