വാഷിങ്ടൺ: കാനഡയിലെ ഒന്റാറിയോയിൽ യോം കിപ്പൂർ ദിനത്തിൽ സിനഗോഗിന് പുറത്ത് ഡ്യൂട്ടിയിലു ണ്ടായിരുന്ന പൊലീസുകാരന് നേരെ വെടിവയ്പ്. 29കാരനായ സീൻ വാർഡ് ഷോട്ട്ഗൺ ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരേ തിരിച്ച് പോലിസ് വെടിവയ്പിൽ ഇയാൾക്കും പരിക്കേറ്റു. . ബെൽവിൽ പൊലീസ് സർവീസിലെ കോൺ സ്റ്റബി ൾ ജെഫ് സ്മിത്തിനും ഗുരുതരമായി പരുക്കേറ്റു.
ഞായറാഴ്ച്ച ട്രക്കിലെത്തിയ പ്രതി ബെൽവിലിലെ സൺസ് ഓഫ് ജേക്കബ് സിനഗോഗിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് നേരെ വെടിയുതിർത്തെന്നാണ് പ്രാഥമിക വിവരം കണ്ടെത്തിയത്. ഉദ്യോഗസ്ഥൻ തിരിച്ചും വെടിയുതിർത്തു. ഏകദേശം 30 റൗണ്ട് വരെ വെടിയുതിർന്നതായി അധികൃതർ പറഞ്ഞു.
വെടിവയ്പ് നടക്കുമ്പോൾ സിനഗോഗിനുള്ളിൽ ഏകദേശം 24 പേർ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ സിനഗോഗിന് അകത്തുണ്ടായിരുന്ന ആർക്കും പരുക്കേറ്റിട്ടില്ല. വെടിവയ്പ് രണ്ടോ മൂന്നോ മിനിറ്റ് നീണ്ടുനിന്നതായി ദൃക്സാക്ഷിയായ ഡഗ്ലസ് ലോബൽ പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സിനഗോഗിനെയോ ജൂത സമൂഹത്തെയോ ലക്ഷ്യമിട്ടാണോ ആക്രമണം നടത്തിയതെന്നും വ്യക്തമല്ല.
വെടിവയ്പ് വിദ്വേഷ കുറ്റകൃത്യമാണോയെന്ന് ഇപ്പോൾ പറയാൻ സമയമായിട്ടില്ലെന്ന് ബെൽവിൽ മേയർ നീൽ എല്ലിസ് പറഞ്ഞു. എന്നാൽ സംഭവം നടന്ന സ്ഥലവും സമയവും കണക്കിലെടുക്കുമ്പോൾ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിൽ വർധിച്ചുവരുന്ന ജൂതവിരുദ്ധ സംഭവങ്ങളെക്കുറിച്ച് നേരത്തെയും കാർണി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Shooting near synagogue in Canada; two seriously injured.
















