swayamvara
pulimoottil

ഭരണരംഗത്തെ മുന്നേറ്റംന്യൂയോര്‍ക്കുകാരിലേക്ക് നേരിട്ടെത്തിക്കാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ച് സൊഹ്റാന്‍ മംദാനി

ഭരണരംഗത്തെ മുന്നേറ്റംന്യൂയോര്‍ക്കുകാരിലേക്ക് നേരിട്ടെത്തിക്കാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ച് സൊഹ്റാന്‍ മംദാനി

ന്യൂയോര്‍ക്ക്: ഭരണകൂടം ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇന്‍ഫ്‌ലുവന്‍സര്‍മാരെയും കണ്ടന്റ് ക്രിയേറ്റര്‍മാരെയും ഉപയോഗിച്ച് ന്യൂയോര്‍ക്ക് ഭരണകൂടം. മേയറുടെ നയങ്ങളും മുന്‍ഗണനകളും പ്രചരിപ്പിക്കുന്നതിനും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി സിറ്റി ഹാള്‍ വിപുലമായ കണ്ടന്റ് ക്രിയേറ്റര്‍ ശൃംഖല രൂപീകരിച്ചതായാണ് റിപ്പോര്‍ട്ട്.

മേയറുടെ പ്രധാന പദ്ധതികളും പുതിയ നടപടികളും സംബന്ധിച്ച വിവരങ്ങള്‍ ഭരണകൂടം സ്ഥിരമായി ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി പങ്കുവയ്ക്കുന്നുണ്ട്. ഇവരെ ഉള്ളടക്കം തയാറാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രൂപ്പ് ചാറ്റുകളിലൂടെയാണ് വിവരങ്ങള്‍ കൈമാറുന്നത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാനാകാത്ത എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ സിഗ്‌നലിലൂടെയാണ് ഇത്തരം ആശയവിനിമയങ്ങളില്‍ ചിലത് നടക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മംദാനി അധികാരത്തിലെത്തിയതിന് ശേഷം 1,200ലേറെ കണ്ടന്റ് ക്രിയേറ്റര്‍മാരുമായി സിറ്റി ഹാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂ മീഡിയ ഡയറക്ടര്‍ എമിലിയ റോളണ്ട് മേല്‍നോട്ടം വഹിക്കുന്ന ഒരു സിഗ്‌നല്‍ ഗ്രൂപ്പില്‍ മാത്രം 250 ലേറെ ഇന്‍ഫ്‌ലുവന്‍സര്‍മാരുണ്ടെന്നാണ് വിവരം. രക്ഷിതാക്കളെ ലക്ഷ്യമിട്ടുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഉള്‍പ്പെടെ പ്രത്യേക വിഭാഗങ്ങളിലുള്ള പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫ്‌ലുവന്‍സര്‍മാരെ മംദാനി പങ്കെടുക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കുകയും ചിലര്‍ക്ക് അദ്ദേഹവുമായി നേരിട്ടുള്ള അഭിമുഖത്തിനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് സിറ്റി ഹാള്‍ നേരിട്ട് പണം നല്‍കുന്നില്ലെന്നാണ് മേയറുടെ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാല്‍ മേയറുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഇവര്‍ക്ക് കൂടുതല്‍ ഫോളോവേഴ്സിനെയും വാണിജ്യ സ്‌പോണ്‍സര്‍ഷിപ്പുകളെയും നേടാന്‍ സഹായിച്ചേക്കാം. അതേസമയം, സ്വകാര്യ ആശയവിനിമയ സംവിധാനങ്ങളുടെ ഉപയോഗം, സര്‍ക്കാര്‍ ഫണ്ടിന്റെ വിനിയോഗം, ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ പട്ടിക, ന്യൂ മീഡിയ ഓഫീസിന്റെ ബജറ്റ്, ഇന്‍ഫ്‌ലുവന്‍സര്‍ ക്യാംപെയ്നുകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക തുടങ്ങിയ കാര്യങ്ങളില്‍ സുതാര്യതയില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

സര്‍ക്കാര്‍ ആശയവിനിമയത്തില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നവര്‍, ജനങ്ങള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അവരിലേക്ക് നേരിട്ട് എത്താന്‍ ഇത് സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മേയറുടെ ഭരണത്തെക്കുറിച്ച് പ്രചരിക്കുന്ന ചില വിവരണങ്ങളുടെ ആധികാരികതയെ വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നു.

Sohran Mamdani uses influencers to directly convey administrative achievements to New Yorkers.

Share Email
LATEST excelnclexrn
More Articles
Top