swayamvara
pulimoottil

വെട്ടിമാറ്റലുകൾക്ക് വഴങ്ങാതെ സോണിയാ ഗാന്ധി; ആത്മകഥ ‘ബിലോംഗിംഗ്’ ഹാർപ്പർ കോളിൻസ് ഇന്ത്യ പുറത്തിറക്കും; തിയതിയും പുറത്ത്

വെട്ടിമാറ്റലുകൾക്ക് വഴങ്ങാതെ സോണിയാ ഗാന്ധി; ആത്മകഥ ‘ബിലോംഗിംഗ്’ ഹാർപ്പർ കോളിൻസ് ഇന്ത്യ പുറത്തിറക്കും; തിയതിയും പുറത്ത്

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ് ബൈ സോണിയാ ഗാന്ധി’ ഹാർപ്പർ കോളിൻസ് ഇന്ത്യ പ്രസിദ്ധീകരിക്കും. 2026 നവംബർ 10-ന് പുസ്തകം ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രസാധകർ എക്‌സിലൂടെ അറിയിച്ചു. പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് നിർദ്ദേശിച്ച എഡിറ്റോറിയൽ മാറ്റങ്ങളും ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും സോണിയാ ഗാന്ധി നിരസിച്ചതിനെ തുടർന്നാണ് ആ കരാർ ഉപേക്ഷിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രാഷ്ട്രീയ ആത്മകഥകളിലൊന്നായ ഇത് സ്‌നേഹം, വ്യക്തിത്വം, കടമ എന്നിവയെക്കുറിച്ചുള്ള തികച്ചും വ്യക്തിപരമായ കഥയാണ് പറയുന്നതെന്ന് ഹാർപ്പർ കോളിൻസ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും അദ്ദേഹത്തിന്റെ 12 വർഷത്തെ ഭരണത്തെക്കുറിച്ചുമുള്ള പരാമർശങ്ങൾ, ആർ.എസ്.എസ്സിന്റെ പങ്ക്, വർഗീയ ധ്രുവീകരണം, ഗാൽവാൻ അതിർത്തി സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ പെൻഗ്വിൻ റാൻഡം ഹൗസിന്റെ അഭിഭാഷകരും എഡിറ്റർമാരും മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം തിരുത്തലുകൾ നടപ്പിലാക്കിയാൽ പുസ്തകത്തിന് രണ്ട് പതിപ്പുകൾ ഉണ്ടാകുന്ന വിചിത്ര സാഹചര്യമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എഴുത്തുകാരിയുടെ ഭാഗം ഈ ആവശ്യങ്ങൾ തള്ളിയത്. ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് പെൻഗ്വിനുമായുള്ള കരാർ അവസാനിച്ചത്.

പെൻഗ്വിൻ പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി ഇന്ത്യൻ പ്രസാധകർ പുസ്തകത്തിന്റെ ഏജന്റായ ഡേവിഡ് ഗോഡ്‌വിനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും രണ്ടാഴ്ച മുമ്പ് തന്നെ ഹാർപ്പർ കോളിൻസുമായി കരാറിലെത്തുകയായിരുന്നു. നേരത്തെ, പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഉപവിഭാഗമായ ആൽഫ്രഡ് എ നോഫ് പുസ്തകത്തിന്റെ ആദ്യ പതിപ്പായി 1,00,000 കോപ്പികൾ അച്ചടിക്കുമെന്നും നവംബർ 10-ന് പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Share Email
LATEST excelnclexrn
More Articles
Top