Caritas hospital

സൗദിയുടെ സഹായാഭ്യര്‍ഥയെ തുടര്‍ന്ന് ഹൂതികള്‍ക്കെതിരെ ആക്രമണത്തിന് ഒരുങ്ങിയ യുഎസ് അവസാന നിമിഷം പിന്മാറി

സൗദിയുടെ സഹായാഭ്യര്‍ഥയെ തുടര്‍ന്ന് ഹൂതികള്‍ക്കെതിരെ ആക്രമണത്തിന് ഒരുങ്ങിയ യുഎസ് അവസാന നിമിഷം പിന്മാറി

വാഷിംഗ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങ ള്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ അമേരിക്ക  ഒരുക്കങ്ങള്‍ പൂര്‍ത്തിയാ ക്കിയിരു ന്നെങ്കിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവസാന നിമിഷം തീരുമാനം മാറ്റിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ആക്രമണ ത്തിനുള്ള ലക്ഷ്യകേന്ദ്രങ്ങള്‍ ഏതെന്നു തീരുമാ നിക്കുകയും  യുദ്ധവിമാനങ്ങളില്‍ ബോംബുകള്‍ കയറ്റുകയും ചെയ്ത ശേഷമാണ് ദൗത്യം നിര്‍ത്തിവച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചെങ്കടലിന് സമീപമുള്ള തന്ത്രപ്രധാന മേഖലകളില്‍ ഹൂതികള്‍ നിയന്ത്രണം വ്യാപിപ്പിക്കു ന്ന സാഹചര്യത്തില്‍ സൗദി അറേബ്യ യുഎസി നോട് സൈനിക സഹായം ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ യുദ്ധത്തിലെ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനെ നേരിട്ട് വിളിച്ച് ഹൂതികളുടെ മുന്നേറ്റം തടയാന്‍ സഹായം അഭ്യര്‍ഥിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

കിരീടാവകാശിയുമായുള്ള ഫോണ്‍ സംഭാഷണത്തിന് ഒരു ദിവസം മുമ്പ് ഹൂതികളും സൗദിയും തമ്മിലുള്ള പോരാട്ടത്തില്‍ യുഎസ് ഇടപെടുന്നതിനോട് ട്രംപ് അനുകൂലമാ യിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ പെന്റഗണ്‍ ഉദ്യോഗസ്ഥരോട് ഹൂതികള്‍ക്കെതിരെ വ്യോമാക്രമണത്തിന് തയാറെടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് ഞായറാഴ്ച വീണ്ടും നിലപാട് മാറ്റിയ ട്രംപ് തല്‍ക്കാലം ഹൂതികള്‍ക്കെതിരെ യുഎസ് ആക്രമണം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, സൗദിയുമായി യുഎസിന് പ്രതിരോധ കരാറുണ്ടെന്നും സഖ്യകക്ഷികളെ എല്ലായ്‌പ്പോഴും സംരക്ഷിക്കുമെന്നും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്നാല്‍ ട്രംപിന്റെ അടുത്ത വൃത്തങ്ങളിലെ ഭൂരിഭാഗം പേരും ഹൂതികള്‍ക്കെതിരായ സൗദിയുടെ പോരാട്ടത്തില്‍ യുഎസ് നേരിട്ട് ചേരുന്നതിനെ സംശയത്തോടെയോ എതിര്‍പ്പോടെയോ ആണ് കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനുമായുള്ള നിലവിലെ സംഘര്‍ഷത്തില്‍ യുഎസ് സൈന്യം നേരിടുന്ന സമ്മര്‍ദവും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യുഎസിനെ ആക്രമിക്കില്ലെന്ന് ഹൂതികള്‍ ട്രംപിന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യക്കെതിരെ ഹൂതികളുടെ ആക്രമണം ശക്തമായിരി ക്കുകയാ ണ്. റിയാദിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടന്ന തായും യെമനില്‍ സൗദി പിന്തുണയുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരില്‍നിന്ന് ഹൂതികള്‍ വ്യാപകമായി പ്രദേശങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

The US, having prepared to launch an attack against the Houthis following a request for assistance from Saudi Arabia, backed down at the last minute

Share Email
Top