Caritas hospital

ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കയ്ക്ക് നിസാര കാര്യമെന്നു ട്രംപ്

ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കയ്ക്ക് നിസാര കാര്യമെന്നു ട്രംപ്

വാഷിംഗടണ്‍: ഇറാനുമായുള്ള യുദ്ധം അമേരിക്കയ്ക്ക് നിസാരകാര്യമാണെന്നു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഏതാണ്ട് ഇറാനെ ഏറ്റെടുത്തുകഴിഞ്ഞു’ എന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാനുമായുള്ള സംഘര്‍ഷത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കുന്നില്ലെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പരാമര്‍ശത്തോടും ട്രംപ് പ്രതികരിച്ചു. സംഘര്‍ഷത്തിന് എന്ത് പേര് നല്‍കുന്നു എന്നത് പ്രധാനമല്ലെന്നും, വാന്‍സിന്റെ വിലയിരുത്തല്‍ തനിക്ക് മനസിലാകുമെന്നും ട്രംപ് പറഞ്ഞു.

ഇതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ സൈനിക സംഘര്‍ഷമെന്ന് വിളിക്കാം. ചിലര്‍ അങ്ങനെ വിളിച്ചേക്കാം. എന്താണ് വിളിക്കുന്നത് എന്നത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.

നിലവില്‍ ഇറാനുമായി യാതൊരു പോരാട്ടവും നടക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇരുപക്ഷവും അടുത്തിടെ വീണ്ടും സൈനിക ആക്രമണങ്ങള്‍ പുനരാരംഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയല്ലെന്ന നിലപാടാണ് ട്രംപിന്റെ വാക്കുകളില്‍ പ്രകടമായത്. സംഘര്‍ഷത്തെ ‘യുദ്ധം’ എന്ന് വിളിക്കണമോ ‘സൈനിക സംഘര്‍ഷം’ എന്ന് വിളിക്കണമോ എന്നതില്‍ തനിക്ക് പ്രത്യേക താല്‍പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.

Trump calls tension with Iran a trivial matter for the US.

Share Email
LATEST excelnclexrn
More Articles
Top