Caritas hospital

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക കുറയ്ക്കണമെന്ന താക്കീതുമായി ട്രംപ്

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക കുറയ്ക്കണമെന്ന താക്കീതുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉടനടി കുറയ്ക്കണമെന്ന താക്കീതുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ ഈ നടപടി. വലിയ പലിശനിരക്കുകള്‍ മൂലം പ്രാദേശിക നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പലിശനിരക്ക് കുറയ്ക്കുന്നതിലൂടെ വ്യാവസായിക വായ്പകള്‍ എളുപ്പമാക്കാനും സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനും സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുമായി വ്യാപാര കമ്മി നിലനില്‍ക്കുന്ന രാജ്യങ്ങളുമായുള്ള എല്ലാത്തരം വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കുമെന്നമുന്നറിയിപ്പും ട്രംപ് നല്‍കി.

പലിശ നിരക്ക് സംബന്ധിച്ച് ഫെഡറല്‍ റിസര്‍വ് ഭരണസമിതി സ്വതന്ത്രമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെങ്കിലും പ്രസിഡന്റിന്റെ ശക്തമായ സമ്മര്‍ദ്ദം സാമ്പത്തിക മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാന്‍ പലിശനിരക്കുകളില്‍ ഇളവ് വരുത്തണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. പലിശനിരക്ക് കുറയ്ക്കാത്ത പക്ഷം ആഗോള വ്യാപാര നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

അമേരിക്കയുമായി വ്യാപാര കമ്മി നിലനില്‍ക്കുന്ന രാജ്യങ്ങളുമായുള്ള വാണിജ്യബന്ധങ്ങള്‍ അവസാനിപ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം അമേരിക്കന്‍ വിപണിയെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രമുഖ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ ഇത് കാരണമാകും.
Trump warns Federal Reserve to cut interest rates.

Share Email
LATEST excelnclexrn
More Articles
Top