വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഈ ആഴ്ച നടക്കുമ്പോള്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ മുഴുവന്‍ ശ്രദ്ധയും ഈ കൂടിക്കാഴ്ച്ച യിലായിരിക്കും. വ്യാഴാഴ്ച വാഷിങ്ടണില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുവ, വ്യാപാരം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായും ചര്‍ച്ചയാകുമെന്നാണ് സൂചന. . ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷം അടുത്തിടെ വീണ്ടും ശക്തമായ സാഹചര്യ ത്തിലാണ് കൂടിക്കാഴ്ച.
ചൈന നിര്‍ണായക ധാതുക്കളുടെയും അപൂര്‍വ മണ്ണിനങ്ങളുടെയും കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യുഎസിലെയും മറ്റ് രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് വിതരണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരു വര്‍ഷത്തെ വ്യാപാര ധാരണയിലെ വ്യവസ്ഥകള്‍ ചൈന പാലിക്കുന്നില്ലെന്ന ആരോപണവും യുഎസ് ഉന്നയിച്ചിട്ടുണ്ട്. ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിന്റെയും ചൈനീസ് വൈസ് പ്രീമിയര്‍ ഹി ലൈഫെങ്ങിന്റെയും നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
വ്യാപാര ധാരണ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുമോ എന്നതില്‍ വ്യക്തതയില്ല. ചൈനയില്‍നിന്ന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കുന്നതിനായി കരാര്‍ കുറഞ്ഞ കാലത്തേക്ക് മാത്രം നീട്ടണമെന്ന് യുഎസ് ആവശ്യപ്പെട്ടേക്കും. അതേസമയം, ട്രംപിന്റെ കാലാവധി അവസാനിക്കുന്നതുവരെ നിലവിലെ സംഘര്‍ഷം കുറയ്ക്കുന്ന ധാരണ തുടരണമെന്നാണ് ചൈനയുടെ നിലപാട്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നിലവിലുള്ള പല തീരുവകളും ഒഴിവാക്കി 7.5 ശതമാനം തീരുവ മാത്രം നിലനിര്‍ത്താനുള്ള സാധ്യതയും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ അടുത്ത നീക്കങ്ങള്‍ സംബന്ധിച്ച സൂചനകള്‍ക്കായി നിക്ഷേപകര്‍ വിവിധ ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ നിരീക്ഷിക്കും. ഇന്ത്യയുടെ സെപ്റ്റംബര്‍ പിഎംഐ കണക്കുകള്‍ ഉള്‍പ്പെടെ ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തന സൂചികകളും ഈ ആഴ്ച പുറത്തുവരും. ചൈന, ഇന്തോനേഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുടെ പലിശനിരക്ക് തീരുമാനങ്ങളും സാമ്പത്തിക വിപണികളില്‍ ശ്രദ്ധേയമാകും.
യൂറോപ്യന്‍ യൂണിയനും ട്രംപ്-ഷി കൂടിക്കാഴ്ച സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബര്‍ ആദ്യം ചൈനയുമായി യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച നടത്താനിരിക്കുകയാണ്. ചൈനയുടെ ഭാഗത്തുനിന്ന് വ്യക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തിരിച്ചടി നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കമ്മീഷണര്‍ മരോഷ് ഷെഫ ്‌ചോവിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാപാരവും പണനയവും ഊര്‍ജവിലയും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് ട്രംപ്ഷി കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറുന്നത്.
Trump-Xi meeting on Thursday: Global economy watches closely.
















