അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന് അമേരിക്ക

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന്  അമേരിക്ക
Share Email

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യായ ഐസിസിക്കെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം. ഐസിസിക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഭരണകൂടം തയാറെടുക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഐസിസിയുമായുള്ള മിക്ക ഇടപാടുകളും നിരോധിക്കുന്ന തരത്തിലായിരിക്കും പുതിയ ഉപരോധമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപരോധം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആറ് മുതല്‍ ഏഴ് മാസം വരെ ഗ്രേസ് പിരീഡ് അനുവദി ക്കാനാണ് നീക്കം. വാള്‍ സ്ട്രീറ്റ് ജേണല്‍ പരിശോധിച്ച രേഖകളെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഐസിസിയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായാ ണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

കോടതിയുമായുള്ള സാമ്പത്തികവും മറ്റ് ഇടപാടുകളും നിയന്ത്രിക്കുന്നതിലൂടെ അതിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശി ക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. ഐസിസിനെതിരെ നടപടികള്‍ ശക്തമാക്കാനുള്ള യുഎസ് നീക്കം അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തല്‍

US to impose sanctions against International Criminal Court

Share Email
LATEST excelnclexrn
More Articles
Top