swayamvara
pulimoottil

അവസരങ്ങള്‍ തേടിവന്നവര്‍ അതിരുവിടുമ്പോള്‍

അവസരങ്ങള്‍ തേടിവന്നവര്‍ അതിരുവിടുമ്പോള്‍

ബ്ലസന്‍ ഹ്യൂസ്റ്റന്‍

ഇന്ത്യക്കാര്‍ക്കെതിരെ പല വിദേശ രാജ്യങ്ങളിലും അക്രമണം നടക്കുന്നു. തങ്ങളുടെ രാജ്യത്തുനിന്ന് ഇന്ത്യക്കാര്‍ പുറത്തുപോകണം എന്ന് തദ്ദേശീയര്‍ മുറവിളി കൂട്ടുന്നു തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ വിദേശത്ത് മലയാളികള്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിനിടെ ചേരിതിരിഞ്ഞുകൊണ്ട് അടിപിടി കൂടിയത് മലയാളികളെ മാത്രമല്ല ഇന്ത്യക്കാരെ ഒന്നടങ്കം അപമാനപ്പെടുത്തി.

ലോകത്തിലെ വന്‍ ശക്തിയാകാന്‍ പോകുന്നു എന്ന് ഓരോ ദിവസവും വിളിച്ചുപറയുന്ന ഇന്ത്യയില്‍ നിന്ന് ആളുകള്‍ ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങളിലേക്കും കുടിയേറിയിട്ടുണ്ട് . അവരുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കുടിവരുന്നുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ അവിടെയുള്ള തദ്ദേശീയരെക്കാള്‍ കൂടുതലാണ്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ളത് ഇന്ത്യയില്‍ നിന്നാണ്. ചുരുക്കത്തില്‍ മരങ്ങളില്‍ ഇത്തിള്‍ പോലെയാണ് വിദേശത്ത് ഇന്ത്യക്കാര്‍ എന്ന് തന്നെ പറയാം. ചന്ദ്രനിലോ ചൊവ്വയിലോ താമസം തുടങ്ങിയാല്‍ ആദ്യം പോകുന്നത് ഒരുപക്ഷെ ഇന്ത്യക്കാരായിരിക്കും. പുതിയ മേച്ചില്‍ പുറം തേടുന്നതില്‍ ഇന്ത്യക്കാര്‍ എന്നും മുന്‍ പന്തിയിലായിരിക്കും.

അങ്ങനെ ഇന്ത്യക്കാര്‍ കുടിയേറാത്ത രാജ്യങ്ങള്‍ ഇല്ലായെന്നുതന്നെ പറയാം. വിരലിലെണ്ണാവുന്ന രാജ്യങ്ങളെ ഉള്ളു ആ പട്ടികയില്‍. അത് ഇന്ത്യക്കാരുടെ മഹത്വം കൊണ്ടല്ല മറിച്ച് ഇന്ത്യയിലെ അവരുടെ ജീവിത രീതികൊണ്ടാണ്. ജി ഡി പിയിലും സാമ്പത്തീക ശക്തയിലും ഇന്ത്യയേക്കാള്‍ താഴെ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ കുടിയേറുന്നത് ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങളും സംവിധാനങ്ങളും അവിടെയുള്ളതുകൊണ്ടാണ്. ചുരുക്കത്തില്‍ മെച്ചപ്പെട്ട ജീവിതം ഉണ്ടാകാന്‍ വേണ്ടി. അങ്ങനെ അന്യരാജ്യങ്ങളില്‍ കുടിയേറുന്നവര്‍ ആ രാജ്യങ്ങളില്‍ അവര്‍ കാട്ടിക്കൂട്ടുന്നത് ആ രാജ്യത്തെ സംസ്‌കാരത്തിനും രീതികള്‍ക്കും നിയമത്തിനും വിപരീതമായ രീതിയിലാണ്. തങ്ങളുടെ രാജ്യത്തെ ആചാരങ്ങളും ആഘോഷങ്ങളും അതെ പടി തങ്ങള്‍ കുടിയേറിയ രാജ്യത്തും നടത്തുമ്പോള്‍ അത് ആ രാജ്യത്തിന്റെ സംവിധാനങ്ങളെ പോലും വെല്ലുവിളിക്കുന്ന രീതിയിലാണ്. യൂറോപ്പിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും ഹോളിയും മറ്റ് ആഘോഷങ്ങളും ഇന്ത്യക്കാര്‍ നടത്തുമ്പോള്‍ അതിര് വിടുന്ന കാഴ്ചയാണ് ഇന്ന് ഉണ്ടാകുന്നത്. പൊതു നിരത്തുകളെ പരമാവധി മലിനപ്പെടുത്തി ജനങളുടെ സഞ്ചാര സ്വാതന്ത്ര്യം പരമാവധി തടസപ്പെടുത്തികൊണ്ടും തങ്ങളേതോ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നു എന്നരീതിയിലാണ് ഈ ആഘോഷങ്ങളൊക്കെ നടത്തുന്നത് .

അത് തദ്ദേശീയരുടെ എതിര്‍പ്പിന് ഇപ്പോള്‍ കാരണമാകുന്നു. പരിസര ശുദ്ധി കാത്തുപരിപാലിക്കുകയും സഞ്ചാര സ്വാതന്ത്രിയം പരമാവധി അനുവദിക്കപ്പെടുന്നവരുടെ ഇടയിലേക്ക് ഇതിന് വിപരീതമായ പ്രവര്‍ത്തി ചെയ്യമ്പോള്‍ അവര്‍ എതിര്‍ക്കുന്നതിലും പ്രതിഷേധിക്കുന്നതിലും അവരെ തെറ്റ് പറയാന്‍ കഴിയില്ല. നമ്മുടെ ആചാരങ്ങളും ആഘോഷങ്ങളും മറ്റുള്ളവര്‍ക്ക് അങ്ങനെയാകണമെന്നില്ല. അത് അതിര് വിട്ടാല്‍ അതിനെതിരെ പ്രതികരിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സംരക്ഷിക്കാന്‍ കഴിയാത്ത മാതൃ രാജ്യത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷണം നല്‍കുന്ന രാജ്യത്ത് നടത്തുമ്പോള്‍ അത് അതിരുകടക്കരുത്. അത് മാത്രമല്ല ആഘോഷങ്ങള്‍ ഇപ്പോള്‍ അതിരുകടന്ന് അടിപിടിയിലേക്കും എത്തിയിരിക്കുന്നു. ആഘോഷങ്ങള്‍ക്കൊപ്പം മേമ്പൊടിയായി അടിപിടിയെന്ന പാരമ്പര്യകലാരൂപം കൂടി അരങ്ങേറുമ്പോള്‍ ഇന്ത്യക്കാരെ മൂന്നാംകിട പൗരന്‍മ്മാരായി തന്നെ വിലയിരുതുന്നതില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
ജനിച്ച നാട്ടിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിക്കുന്ന നാട്ടിലും നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് ആ നാട്ടിലെ ജനത്തെ കാണിക്കാനും അവരുടെ മുന്‍പില്‍കൂടി ആളുകളിച്ച് നടക്കുമ്പോള്‍ അവര്‍ നമ്മെ അതിഥികളായി കൊണ്ടുവന്നതല്ല മറിച്ച നാം അവസരങ്ങള്‍ തേടിയെത്തിയതാണ്.

അത് പോരാഞ്ഞിട്ട് ആ രാജ്യത്തെ നിയമം കൈയ്യിലെടുത്ത് ക്രമസമാധാനം കൂടി തകര്‍ക്കുമ്പോള്‍ അത് ആ രാജ്യത്തോട് കാണിക്കുന്ന നന്ദിയില്ലായ്മ്മയാണ്. നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. അത് വരും തലമുറയുടെ വാതില്‍ കൂടി അടക്കും. ഇന്ത്യക്കാര്‍ പല ഭാഗത്തും ആക്രമിക്കപ്പെടുമ്പോള്‍ അതിന് കാരണങ്ങള്‍ പലതാണ്. അതില്‍ ഒന്നാമത് ഇന്ത്യക്കാര്‍ കാണിച്ചു കിട്ടുന്ന കോപ്രായങ്ങളാണ്. അതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. അവസരങ്ങള്‍ തേടിവന്നവര്‍ അതിരുവിടുമ്പോള്‍ അവരോടാണ് അക്രമങ്ങള്‍ എങ്കിലും അതില്‍ ഇരയാകുന്നതില്‍ നിരപരാധികളുമുണ്ട്.

When those who came seeking opportunities cross the line

Share Email
LATEST excelnclexrn
More Articles
Top