വാഷിങ്ടണ്‍: അമേരിക്കയിലെ ഇല്ലിനോയിസിലെ അറോറയിലുള്ള ഹൈന്ദവ ക്ഷേത്രത്തിന് നേരെ കൂട്ടവെടിവയ്പ് നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ വിദ്വേഷക്കുറ്റ സാധ്യത കൂടി പരിശോധി ക്കണമെന്ന് ആവശ്യപ്പെട്ട് 105 യുഎസ് ജനപ്രതിനിധികള്‍. ഇന്ത്യന്‍ വംശജനായ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന് ഒക്ടോബര്‍ 20-ന് കത്തയച്ചു.
ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണപദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്കണമെ ന്നും ഇന്ത്യക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ വംശജര്‍ ക്കെതിരായ വിദ്വേഷം ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങ ളുടെ സാധ്യത പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
പാലറ്റൈന്‍ സ്വദേശിയായ അലക്സാന്‍ഡ്രോസ് പാപൊറാക്കിസ് ഒക്ടോബര്‍ 11-നാണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ വെടിവയ്പ് നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ ഇയാളുടെ റൈഫിള്‍ പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നാണ് പ്രോസി ക്യൂഷന്റെ ആരോപണം. ഭീകരഭീഷണി മുഴക്കല്‍, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളക്കാരുടെ മേധാവിത്വത്തെ അനുകൂലിക്കുന്ന നിലപാടുകള്‍ പ്രകടിപ്പിക്കുന്ന എട്ടു പേജുള്ള രേഖ ഇയാള്‍ തയ്യാറാക്കി യിരുന്നതായും ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് അതില്‍ പരാമര്‍ശിച്ചി രുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. റൈഫിള്‍, നൂറുകണക്കിന് വെടിയുണ്ടകള്‍, ശരീരസംരക്ഷണ കവചം, വെള്ളക്കാരുടെ മേധാവിത്വവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എന്നിവയും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ വംശീയവും മതപരവുമായ വിദ്വേഷം പ്രേരണയായിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. അന്വേഷണത്തില്‍ എഫ്ബിഐ നീതിന്യായ വകുപ്പിന്റെ പൗരാവകാശ വിഭാഗവുമായും ബന്ധപ്പെട്ട യുഎസ് അറ്റോര്‍ണി ഓഫീസുമായും ഏകോപനം നടത്തുന്നുണ്ടോ യെന്നും അവര്‍ ചോദിച്ചു.
ഒക്ടോബര്‍ 29-നകം രേഖാമൂലം മറുപടി നല്‍കണമെന്നാണ് എഫ്ബിഐയോട് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറോറയിലെ സംഭവം ഫെഡറല്‍ വിദ്വേഷക്കുറ്റമായി അന്വേഷിക്കുന്നുണ്ടോയെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോ മറ്റ് വ്യക്തികളോ ആക്രമണപദ്ധതിക്ക് സഹായം നല്‍കിയിട്ടുണ്ടോ യെന്നും ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ക്കെതിരായ ഭീഷണികള്‍ തിരിച്ചറിയാന്‍ എന്തു സംവിധാനങ്ങളാണ് നിലവിലുള്ളതെന്നും അവര്‍ വിശദീകരണം തേടി. ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിഭവങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും ആവശ്യമുണ്ടോ യെന്നും കത്തില്‍ ചോദിച്ചിട്ടുണ്ട്. വംശം, രൂപം, മതവിശ്വാസം എന്നിവയുടെ പേരില്‍ ആരും ആക്രമണഭീഷണി നേരിടേണ്ടിവ രരുതെന്നും ആരാധനയ്ക്കായി ഒത്തുചേരുന്നത് കൂട്ടവെടിവയ്പിന്റെ ലക്ഷ്യമാകുമോയെന്ന് ഒരു സമൂഹവും ഭയപ്പെടേണ്ട സാഹചര്യമു ണ്ടാകരുതെന്നും ജനപ്രതിനിധികള്‍ കത്തില്‍ വ്യക്തമാക്കി
105 lawmakers call for investigation into attempted mass shooting at a Hindu temple in America as a hate crime.



















