Caritas hospital

ആകാശവാണി ഭവനിൽ അതിക്രമിച്ചു കയറിയതിന് കേസ്: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

ആകാശവാണി ഭവനിൽ അതിക്രമിച്ചു കയറിയതിന് കേസ്: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: ‘ഇന്ത്യ’ മുന്നണി നടത്തിയ പ്രതിഷേധ മാർച്ചിനിടെ ആകാശവാണി ഭവൻ വളപ്പിലേക്ക് അതിക്രമിച്ചു കയറിയ സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വധ്ര എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. അനധികൃതമായി അതിക്രമിച്ചുകയറൽ (criminal trespass) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് തടഞ്ഞതിനെത്തുടർന്ന് നേതാക്കൾ ആകാശവാണി ഭവൻ വളപ്പിൽ പ്രവേശിച്ച് കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയായിരുന്നു. ജീവനക്കാരുടെ എതിർപ്പ് അവഗണിച്ച് നേതാക്കൾ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചതായി ആകാശവാണി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ മറ്റ് 10 എം.പിമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന നിരവധി പേരെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രാഹുൽ ഗാന്ധി അതിക്രമിച്ചു കയറിയെന്ന ആരോപണം കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് തള്ളി. പ്രതിപക്ഷ നേതാവും എം.പിമാരും ജനാധിപത്യപരമായ രീതിയിലാണ് പ്രതിഷേധിച്ചതെന്നും സ്ഥാപനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വന്തമല്ലെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top