മനുഷ്യക്കടത്തും കുട്ടികൾക്കെതിരായ ലൈംഗിക അക്രമവും: ഫ്ലോറിഡയിൽ 281 പേർ അറസ്റ്റിൽ; 17 തീം പാർക്ക് ജീവനക്കാരും പിടിയിൽ

മനുഷ്യക്കടത്തും കുട്ടികൾക്കെതിരായ ലൈംഗിക അക്രമവും: ഫ്ലോറിഡയിൽ 281 പേർ അറസ്റ്റിൽ; 17 തീം പാർക്ക് ജീവനക്കാരും പിടിയിൽ

ഫ്ലോറിഡ: ഫ്ലോറിഡയിലെ പോൾക്ക് കൗണ്ടിയിൽ മനുഷ്യക്കടത്തും കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും തടയാൻ നടത്തിയ ഏഴു ദിവസം നീണ്ട വൻ രഹസ്യ പരിശോധനയിൽ 281 പേർ അറസ്റ്റിലായി. ‘പോൾക്ക് എറൗണ്ട് ആൻഡ് ഫൈൻഡ് ഔട്ട് II’ എന്ന് പേരിട്ട ഈ സംയുക്ത പരിശോധനയിൽ 13 ഡിസ്നി വേൾഡ് ജീവനക്കാരും 4 യൂണിവേഴ്സൽ സ്റ്റുഡിയോസ് ജീവനക്കാരും ഉൾപ്പെടെ 17 പേരാണ് പിടിയിലായതെന്ന് പോൾക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജഡ്ജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അറസ്റ്റിലായവരിൽ 31 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായി എത്തിയവരാണ്. ഇതിൽ 11 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു യൂത്ത് ഫുട്ബോൾ ടീമിന്റെ ഹെഡ് കോച്ചും ഉൾപ്പെടുന്നു. ഡിസ്നിയിൽ മിക്കി മൗസ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന മുൻ ജീവനക്കാരൻ, മറ്റൊരു ഡിസ്നി ജീവനക്കാരൻ തുടങ്ങിയവർ അണ്ടർകവർ ഉദ്യോഗസ്ഥരുടെ വലയിലായി.

പിടിയിലായവരിൽ 32 പേർ അനധികൃത കുടിയേറ്റക്കാരാണെന്നും ഇതിൽ 16 പേരെ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് (ICE) കൈമാറിയതായും ഷെരീഫ് വ്യക്തമാക്കി. കൂടാതെ പ്രതികളിൽ നിന്നും മാരകായുധങ്ങളും തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ച ഡിസ്നി അധികൃതർ, അറസ്റ്റിലായ തങ്ങളുടെ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top