ഇന്ത്യൻ വംശജ നവി പിള്ളയ്ക്ക് സമാധാന നൊബേൽ പുരസ്‌കാരം

ഇന്ത്യൻ വംശജ നവി പിള്ളയ്ക്ക് സമാധാന നൊബേൽ പുരസ്‌കാരം

സ്റ്റോക്ക്‌ഹോം: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ അഭിഭാഷകയും ഇന്ത്യൻ തമിഴ് വംശജയുമായ നവനീതം നവി പിള്ളയ്ക്ക് പ്രഖ്യാപിച്ചു. രാജ്യാന്തര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണ മേഖലയിലും അവർ നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. മുൻ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറായ നവി പിള്ള, നിലവിൽ പലസ്തീനിലെ യുഎൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയായി സേവനമനുഷ്ഠിക്കുകയാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള യുഎൻ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവടങ്ങളിലെ നിർണ്ണായകമായ പ്രവർത്തനങ്ങളിലൂടെയാണ് അവർ ആഗോളതലത്തിൽ ശ്രദ്ധേയയായത്. അന്താരാഷ്ട്ര നിയമരംഗത്തും നീതിന്യായ വ്യവസ്ഥയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് നവനീതം നവി പിള്ള

Share Email
LATEST excelnclexrn
More Articles
Top