കാലിഫോർണിയയിൽ കാണാതായത് രണ്ട് മാസം മുമ്പ്; ഇന്ത്യൻ വംശജയായ വയോധികയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

കാലിഫോർണിയയിൽ കാണാതായത് രണ്ട് മാസം മുമ്പ്; ഇന്ത്യൻ വംശജയായ വയോധികയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

സെറാസ് (കാലിഫോർണിയ): കാലിഫോർണിയയിൽ രണ്ട് മാസമായി കാണാതിരുന്ന 72 കാരിയായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. അജിത് കൗർ (72) എന്ന വയോധികയുടെ മൃതദേഹമാണ് ഒക്ടോബർ 24 ശനിയാഴ്ച ടർലോക്ക് കനാലിൽ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയതെന്ന് സെറാസ് പോലീസ് വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സെറാസിന് സമീപമുള്ള ലോവർ ലാറ്ററൽ 3 കനാലിൽ പെട്രോളിങ് നടത്തുന്നതിനിടയിലാണ് ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്റ്റ് ജീവനക്കാരൻ മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 23-ന് കാസാ ഗ്രാൻഡെ അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ വീട്ടിൽ നിന്ന് പീച്ച് നിറത്തിലുള്ള സൽവാർ സൂട്ടും ദുപ്പട്ടയും ധരിച്ച് ഇറങ്ങിയ അജിത് കൗറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇവർ അപ്പാർട്ട്മെന്റിന് സമീപമുള്ള കനാലിൽ വീണിരിക്കാമെന്ന് അന്വേഷണത്തിൽ പോലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പോലീസും മെർസെഡ് കൗണ്ടി ഷെരീഫ് ഓഫീസിന്റെ സഹായത്തോടെ ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിലാണ് നടത്തിയത്.

ഒക്ടോബർ 24-നാണ് കനാലിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്റ്റാനിസ്ലാസ് കൗണ്ടി കൊറോണർ ഓഫീസ് ഇത് അജിത് കൗറിന്റേതാണെന്ന് സ്ഥിരീകരിച്ചു. അജിത് കൗറിന്റെ മരണവാർത്ത കുടുംബാംഗങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top