സിഎംആര്‍എല്‍ കേസ്; പിണറായി വിജയന് തിരിച്ചടി, അപ്പീല്‍ അനുമതിയില്ല

സിഎംആര്‍എല്‍ കേസ്; പിണറായി വിജയന് തിരിച്ചടി, അപ്പീല്‍ അനുമതിയില്ല
Share Email

കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുംമായ പിണറായി വിജയന് തിരിച്ചടി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

നിയമപരമായി എഫ്‌ഐആറുള്ള സാഹചര്യത്തില്‍ അപ്പീല്‍ അനുമതി അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

അഴിമതി തടയല്‍ നിയമപ്രകാരമാണ് പിണറായിക്കെതിരെ കേസെടുത്തിട്ടുള്ളത്. പിണറായി വിജയന് പുറമെ, മകള്‍ ടി.വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്.

എഫ്‌ഐആറിനെതിരെ ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള
അവകാശം ഹര്‍ജിക്കാര്‍ക്കുണ്ടെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹര്‍ജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

CMRL case: Setback for Pinarayi Vijayan; permission to appeal denied.
Share Email
LATEST excelnclexrn
More Articles
Top