തിരുവനന്തപുരം: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഇസാറാ കണ്ണാശുപത്രി സംഘടിപ്പിച്ച IZARA Vision Ride 2026 നടന്നു. കാഴ്ചയുടെ പ്രാധാന്യവും നേത്രാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനായാണ് റൈഡ് സംഘടിപ്പിച്ചത്. The Royals – All Kerala RE Riders Clubിന്റെ സഹകരണത്തോടെ നടന്ന റൈഡിൽ ഏകദേശം 30 ഓളം Royal Enfield ബൈക്കുകൾ പങ്കെടുത്തു.
തിരുവനന്തപുരം ട്രാഫിക് നോർത്ത് CI ശ്രീ . സന്തോഷ് കുമാർ എ. റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. പട്ടം ഇസാറയിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മാനവീയം വീഥിയിൽ എത്തിച്ചേർന്നു.

ലോക കാഴ്ച ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇസാറാ Clinical Services – Head ഡോ. ജോസഫ് സേവ്യർ സംസാരിച്ചു. കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി . പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ 8ïiരോഗങ്ങളുമായി ബന്ധപ്പെട്ട നേത്രസങ്കീർണതകൾ നേരത്തെ കണ്ടെത്തുന്നതിൽ കൃത്യമായ പരിശോധനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ഇസാറാ കണ്ണാശുപത്രി സെന്റർ മാനേജർ മാത്യു തോമസ് ഇസാറാ മാർക്കറ്റിംഗ് മാനേജർ റൂബിൻ രാജൻ, അഖിൽ ടി. വിഷ്ണു, തുടങ്ങിയവർ നേതൃത്വം നൽകി.
റൈഡിന്റെ ഭാഗമായി മാനവീയം വീഥിയിൽ Vision Pledge Signature Campaign സംഘടിപ്പിച്ചു. കാഴ്ച സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നിരവധി പേർ ക്യാമ്പയിനിൽ പങ്കെടുത്ത് Vision Pledge-ൽ ഒപ്പുവെച്ചു.
ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 15 വരെ പട്ടം ഇസാറാ കണ്ണാശുപത്രിയിൽ സൗജന്യ നേത്രപരിശോധനയും വിദഗ്ധ കൺസൾട്ടേഷനും ഒരുക്കിയിട്ടുണ്ട്. Lions Club-ന്റെ സഹകരണത്തോടെ അർഹരായവർക്ക് തിമിര ശസ്ത്രക്രിയാ സൗകര്യവും ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.
കാഴ്ച മങ്ങൽ, കണ്ണിന്റെ ക്ഷീണം, തലവേദന, തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഈ സൗകര്യം പ്രയോജനപെടുത്താവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്: 0471 233 7899.
ബിജു നൈനാൻ മരുതുക്കുന്നേൽ

















