ഓപ്പൺഎഐ എക്സിക്യൂട്ടീവ് മുറിയിൽ രഹസ്യമായി റെക്കോർഡിംഗ് ഉപകരണം സ്ഥാപിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

ഓപ്പൺഎഐ എക്സിക്യൂട്ടീവ് മുറിയിൽ രഹസ്യമായി റെക്കോർഡിംഗ് ഉപകരണം സ്ഥാപിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: ഓപ്പൺഎഐയുടെ സാൻ ഫ്രാൻസിസ്കോയിലെ ഓഫീസിലെ എക്സിക്യൂട്ടീവ് കോൺഫറൻസ് മുറിയിൽ രഹസ്യമായി ഓഡിയോ റെക്കോർഡിംഗ് ഉപകരണം സ്ഥാപിച്ച ജീവനക്കാരൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് 35 കാരനായ അബ്ദുൽറഹ്മാൻ അൽഫോസൻ എന്ന സൗദി പൗരനെയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും എഫ്.ബി.ഐയും ചേർന്ന് അറസ്റ്റ് ചെയ്തത്.

കമ്പനിയുടെ സുപ്രധാന വിവരങ്ങളും സൂപ്പർ ഇന്റലിജൻസ് സാങ്കേതികവിദ്യ സംബന്ധിച്ച ചർച്ചകളും രഹസ്യമായി ചോർത്തുന്നതിനാണ് ഉപകരണം സ്ഥാപിച്ചതെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെയാണ് എക്സിക്യൂട്ടീവ് കോൺഫറൻസ് മുറിയിലെ ടെലിവിഷന്റെ പിന്നിലെ യു.എസ്.ബി പോർട്ടിൽ ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ റെക്കോർഡിംഗ് ഉപകരണം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് കമ്പനി അധികൃതർ എഫ്.ബി.ഐയെ വിവരം അറിയിക്കുകയും ആഭ്യന്തര അന്വേഷണത്തിനൊടുവിൽ ജീവനക്കാരനെ പിരിച്ചുവിടുകയുമായിരുന്നു. കുറ്റകൃത്യം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കമേൽ ചുമത്തിയിരിക്കുന്നത്. കേസിൽ ഒക്ടോബർ 19-ന് കോടതിയിൽ വിശദമായ വാദം കേൾക്കൽ നടക്കും.

Share Email
LATEST excelnclexrn
More Articles
Top