Caritas hospital

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ തലയോട്ടിക്ക് ക്ഷതം, കാഴ്ചശക്തിയെ ബാധിച്ചു; ആരോഗ്യനില വിശദീകരിച്ച് മെഡിക്കൽ റിപ്പോർട്ടുകൾ

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ തലയോട്ടിക്ക് ക്ഷതം, കാഴ്ചശക്തിയെ ബാധിച്ചു; ആരോഗ്യനില വിശദീകരിച്ച് മെഡിക്കൽ റിപ്പോർട്ടുകൾ

അബുദാബി: ഫ്ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ തലയോട്ടിക്കും കൈക്കും ഗുരുതര പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ട്. ഒമാനി കോ-പൈലറ്റ് ഹമാം അൽ-ഹമ്മാമി കോടാലി ഉപയോഗിച്ചാണ് മച്ചാറിനെ ആക്രമിച്ചത്. ആക്രമണത്തിൽ തലയോട്ടിക്ക് ക്ഷതമേൽക്കുകയും കാഴ്ചയുമായി ബന്ധപ്പെട്ട ഞരമ്പുകളെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് കാഴ്ച പൂർണ്ണമായും മങ്ങുന്ന അവസ്ഥയുണ്ടായി. കാഴ്ച തടസ്സപ്പെട്ടിട്ടും ആക്രമണത്തെ പ്രതിരോധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ മച്ചാർ വെളിപ്പെടുത്തിയിരുന്നു.

സൗദി അറേബ്യയിൽ വിമാനം അടിയന്തരമായി ഇറക്കിയ ശേഷമാണ് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി. ഗുരുതരമായ പരിക്കുകൾ ക്യാപ്റ്റന്റെ ഓർമ്മശക്തിയെ ബാധിച്ചിട്ടുണ്ടെന്നും പരിക്കേറ്റ സമയത്തെ കാര്യങ്ങൾ ഭാഗികമായി മാത്രമാണ് അദ്ദേഹത്തിന് ഓർത്തെടുക്കാൻ സാധിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹത്തോട് സംസാരിക്കുന്നത് ഒഴിവാക്കുകയാണെന്ന് ഭാര്യ സോണൽ മച്ചാർ പറഞ്ഞു. കഠിനമായ തലവേദന അനുഭവപ്പെടുന്നതിനാൽ ശക്തമായ വേദനസംഹാരികളും ഉറക്കമരുന്നുകളും നൽകുന്നുണ്ട്. ഇതോടൊപ്പം അദ്ദേഹത്തിന്റെ നാഡീവ്യൂഹ സംബന്ധമായ പരിശോധനകളും നടക്കുന്നുണ്ട്.

അബുദാബിയിലെ പ്രത്യേക മെഡിക്കൽ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന മച്ചാർ ഇപ്പോൾ ഏതാനും അടികൾ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിട്ടുണ്ട്. യുഎഇ അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. നിലവിൽ ലഭിക്കുന്ന മെഡിക്കൽ പരിചരണത്തിൽ കുടുംബം സംതൃപ്തി രേഖപ്പെടുത്തി.

Share Email
LATEST excelnclexrn
More Articles
Top