Caritas hospital

ട്രംപിന്റെ ഉത്തരവിന് പിന്നാലെ ‘ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വേണ്ട സൂപ്പര്‍ ഇന്റലിജന്‍സ്’ എന്നു വിളിക്കാന്‍ നിര്‍ദേശിച്ച് അമേരിക്കന്‍ നീതിന്യായ വകുപ്പ്

ട്രംപിന്റെ ഉത്തരവിന് പിന്നാലെ ‘ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വേണ്ട സൂപ്പര്‍ ഇന്റലിജന്‍സ്’ എന്നു വിളിക്കാന്‍ നിര്‍ദേശിച്ച് അമേരിക്കന്‍ നീതിന്യായ വകുപ്പ്

വാഷിംഗടണ്‍: അമേരിക്കന്‍ നീതിന്യായ വകുപ്പ് (ഡിഒജെ) ജീവനക്കാര്‍ സാധാരണയായി ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന പദത്തിന് പകരംസൂപ്പര്‍ ഇന്റജിജന്‍സ് എന്ന പദം ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കി. കോടതികളിലുള്‍പ്പെടെ പുതിയ പദപ്രയോഗം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. റോയിട്ടേഴ്‌സിന് റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ചയാണ് വകുപ്പിലെ ജീവനക്കാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന് പിന്നാലെയാണ് നീതിന്യായ വകുപ്പിന്റെ പുതിയ നിര്‍ദേശം. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സാങ്കേതികവിദ്യയുടെ സാധ്യതകളെ കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് സൂപ്പര്‍ ഇന്റലിജന്‍സഎന്ന പദമെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. ആക്ടിംഗ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ട്രെന്റ് മക്കോട്ടറാണ് നീതിന്യായ വകുപ്പിന്റെ നിര്‍ദേശം പുറപ്പെടുവിച്ചത്.

പൊതുജനങ്ങളുമായുള്ള ആശയവിനിമയങ്ങളിലും നയരേഖകളിലും മറ്റ് ഔദ്യോഗിക രേഖകളിലും എഐ എന്നതിന് പകരം സൂപ്പര്‍ ഇന്റലിജന്‍സ് എന്നോ എസ്‌ഐ എന്നോ ഉയോഗിക്കണമെന്നാണ് നീതിന്യായ വകുപ്പിന്റെ നിര്‍ദേശം. കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളിലും ഈ പദപ്രയോഗം ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, എല്ലാ സാഹചര്യങ്ങളിലും ഈ മാറ്റം നിര്‍ബന്ധമാക്കുന്നില്ലെന്നും നിയമപരമായ പരിധികള്‍ ബാധകമാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Following Trump’s executive order, the US Department of Justice has proposed calling it ‘Super Intelligence’ rather than ‘Artificial Intelligence’.

Share Email
Top