വാഷിംഗടണ്‍: കരോളിന്‍ ലെവിറ്റിനു പിന്‍ഗാമിയായി കാറ്റി സക്കറിയയെ വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച സൂചനകള്‍ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വ്യ്ക്തമാക്കിയത്.
വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വാര്‍ത്താവിനിമയ ചുമതല നിര്‍വഹിക്കുന്ന സുപ്രധാന സ്ഥാനത്തേക്കാണ് സക്കറിയയെ പരിഗണിച്ചിരിക്കുന്നത്.
സക്കറിയയ്ക്ക് പ്രസ് സെക്രട്ടറി പദവി വാഗ്ദാനം ചെയ്തതായി ഭരണകൂടം സ്ഥിരീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.കണ്‍സര്‍വേറ്റീവ് നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയ നിരീക്ഷകയായാണ് കാറ്റി സക്കറിയ അറിയപ്പെടുന്നത്. വൈറ്റ് ഹൗസിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍, മാധ്യമങ്ങളുമായുള്ള ആശയവിനിമയം, പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും ഔദ്യോഗിക നിലപാടുകള്‍ വിശദീകരിക്കല്‍ തുടങ്ങിയവ പ്രസ് സെക്രട്ടറിയുടെ പ്രധാന ചുമതലകളാണ്.
അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളും തീരുമാനങ്ങളും പൊതുജനങ്ങളിലേക്കും മാധ്യമങ്ങളിലേക്കും എത്തിക്കുന്നതില്‍ പ്രസ് സെക്രട്ടറി നിര്‍ണായക പങ്കുവഹിക്കുന്നു. എന്നാല്‍ കാറ്റി സക്കറിയയുടെ നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. പദവിയുടെ ചുമതലകള്‍ ഔദ്യോഗികമായി ഏറ്റെടുക്കുന്ന തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
Karine Jean-Pierre is the new White House Press Secretary.



















