Caritas hospital

ബിജെപിക്കും കൗൺസിലർ ആർ സുഗതനും ആശ്വാസം, കാപ്പ ചുമത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ജയിലിൽ നിന്ന് പുറത്തിറങ്ങാം

ബിജെപിക്കും കൗൺസിലർ ആർ സുഗതനും ആശ്വാസം, കാപ്പ ചുമത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ജയിലിൽ നിന്ന് പുറത്തിറങ്ങാം
Share Email

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ഉത്തരവ് റദ്ദാക്കിയതോടെ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആർ. സുഗതന് പുറത്തിറങ്ങാം.

വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ആർ. സുഗതൻ. 2019-ൽ കല്ലുകൊണ്ട് തലയ്ക്കടിച്ച കേസ്, 2023-ൽ വീട് ആക്രമിച്ചതും സ്ത്രീയെ ഉപദ്രവിച്ചതുമായ കേസുകൾ, 2025-ലെ വധശ്രമക്കേസ്, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ് എന്നിവ ഇയാൾക്കെതിരെയുണ്ട്. കൂടാതെ, 2026 ഫെബ്രുവരിയിൽ അന്നത്തെ എം.എൽ.എ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടനം തടസ്സപ്പെടുത്തിയ കേസിലും സുഗതൻ പ്രതിയാണ്.

ഈ കേസുകളെല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സുഗതനെ വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പിന്നീട് ജയിലിലായത്.

Share Email
LATEST excelnclexrn
Top