Caritas hospital

ഫ്ലൈ ദുബായ് വിമാനം അട്ടിമറിക്കാൻ നോക്കിയ ഒമാനി പൈലറ്റ് ജൂതവിരോധി, തീവ്ര മതാശയങ്ങൾക്ക് അടിമപ്പെട്ടു; സോഷ്യൽമീഡിയ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ ഉദ്യോഗസ്ഥൻ

ഫ്ലൈ ദുബായ് വിമാനം അട്ടിമറിക്കാൻ നോക്കിയ ഒമാനി പൈലറ്റ് ജൂതവിരോധി, തീവ്ര മതാശയങ്ങൾക്ക് അടിമപ്പെട്ടു; സോഷ്യൽമീഡിയ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ ഉദ്യോഗസ്ഥൻ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് തീവ്ര മതാശയങ്ങൾക്ക് അടിമപ്പെട്ടിരുന്നതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആക്രമണത്തിന് മുമ്പ് ഇയാൾ ജൂതന്മാരെ വധിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നതായും സ്വയം ജീവനൊടുക്കാൻ തയ്യാറായെത്തിയ ഇയാൾ തന്നെ വധിക്കാൻ യാത്രക്കാരോടും ക്രൂ അംഗങ്ങളോടും ആവശ്യപ്പെട്ടതായും ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വധിക്കാനും വിമാനം താഴേക്ക് കൂപ്പുകുത്തിച്ച് വൻ ദുരന്തമുണ്ടാക്കാനും ശ്രമിച്ച സഹപൈലറ്റ് തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടോ എന്നും ഇറാൻ ഉൾപ്പെടെയുള്ള ഏതെങ്കിലും വിദേശശക്തികളുടെ പങ്കുണ്ടോ എന്നും അറിയാൻ നിലവിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

അതിനിടെ, കോക്പിറ്റ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. പ്രതിസന്ധി ഘട്ടത്തിലും ധൈര്യത്തോടെയും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവോടെയും പ്രവർത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ച മച്ചാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മച്ചാറിന്റെ ധീരത രാജ്യത്തിന് അഭിമാനമാണെന്ന് വ്യക്തമാക്കിയ മോദി, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

Share Email
LATEST excelnclexrn
More Articles
Top