കായികം മനുഷ്യരെ ഒന്നിപ്പിക്കുന്നുവെന്ന് ലിയോ പതിനാലാമൻ; വില്ലനോവ, നോട്രെ ഡാം ബാസ്കറ്റ്ബോൾ ടീമുകകൾക്ക് വത്തിക്കാനിൽ സ്വീകരണം

കായികം മനുഷ്യരെ ഒന്നിപ്പിക്കുന്നുവെന്ന് ലിയോ പതിനാലാമൻ; വില്ലനോവ, നോട്രെ ഡാം ബാസ്കറ്റ്ബോൾ ടീമുകകൾക്ക് വത്തിക്കാനിൽ സ്വീകരണം

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സർവകലാശാലകളുടെ പുതിയ ബാസ്കറ്റ്ബോൾ സീസണിലെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി വില്ലനോവ, നോട്രെ ഡാം ടീമുകളിലെ താരങ്ങളെയും അമേരിക്കയിൽ നിന്നെത്തിയ ആയിരക്കണക്കിന് ആരാധകരെയും മാർപാപ്പ ലിയോ പതിനാലാമൻ വത്തിക്കാനിൽ സ്വീകരിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രത്യേക കുർബാനയ്ക്കു ശേഷം ഏഴായിരത്തോളം പേർ പോൾ ആറാമൻ ഓഡിയൻസ് ഹാളിൽ ഒത്തുകൂടി.

കായികപ്രേമിയും മികച്ച ടെന്നീസ് കളിക്കാരനുമായ മാർപാപ്പ, കായികം മനുഷ്യരെ ഒന്നിപ്പിക്കുന്നതിനൊപ്പം സാഹോദര്യം, ഐക്യദാർഢ്യം, സമാധാനം തുടങ്ങിയ മൂല്യങ്ങൾ വളർത്താനും സഹായിക്കുമെന്ന് പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യർക്കിടയിൽ അകലം വർധിപ്പിക്കുന്ന ഇക്കാലത്ത് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം പഠിപ്പിക്കാൻ കായികരംഗത്തിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാൻ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ച റോമിലെ പലാസോ ഡെല്ലോ സ്പോർട്ട് അരീനയിൽ നടക്കുന്ന ‘എറ്റേണൽ സിറ്റി ടിപ്-ഓഫ്’ മത്സരത്തിൽ പങ്കെടുക്കാനാണ് യുഎസ് കോളേജ് ബാസ്കറ്റ്ബോൾ ടീമുകൾ റോമിലെത്തിയത്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയ്ക്കുള്ള ആദരസൂചകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ശ്വാസകോശ കാൻസർ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലും രോഗമുക്തി ഘട്ടത്തിലുമാണ് മാർപാപ്പ. 1977ൽ വില്ലനോവ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം. ചിക്കാഗോയുടെ തെക്കൻ മേഖലയിൽ വളർന്നപ്പോൾ ‘ഗോ ഐറിഷ്’ എന്ന മുദ്രാവാക്യം കേട്ടാണ് താൻ വളർന്നതെന്നും എന്നാൽ പ്രെവോസ്റ്റ് പഠിച്ചത് വില്ലനോവയിലായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. ആരും ജന്മനാ ചാമ്പ്യന്മാരോ വിശുദ്ധരോ ആകുന്നില്ലെന്നും വ്യക്തിത്വവളർച്ചയ്ക്ക് കായികരംഗത്തെ പ്രയോജനപ്പെടുത്തണമെന്നും മാർപാപ്പ താരങ്ങളെ ഓർമിപ്പിച്ചു. മത്സരങ്ങളിലെ വൈരം അതിരുകടക്കരുതെന്നും മത്സരബുദ്ധിക്കപ്പുറം ആരാധകർ പരസ്പരം സൗഹൃദം വളർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Share Email
LATEST excelnclexrn
More Articles
Top