Caritas hospital

കോര്‍ണല്‍ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ പരാതിയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോര്‍ണല്‍ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ പരാതിയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വാഷിങ്ടണ്‍: കോര്‍ണല്‍ സര്‍വകലാശാലയിലെ ഒരു ഫ്രറ്റേണിറ്റി ഹൗസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി ആരോപിച്ച യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത ഞെ്ട്ടിക്കുന്ന വിവരങ്ങള്‍. സംഭവസമയത്ത് തനിക്ക് ചുറ്റും ഇരയെ കാത്തിരിക്കുന്ന സിംഹങ്ങളെപ്പോലെയുള്ള ആളുകളുണ്ടായിരുന്നുവെന്നും താന്‍ ഇരയായി തോന്നിയെന്നും ആണ്. സര്‍വകലാശാല നടത്തിയ അച്ചടക്ക അന്വേഷണത്തിലെ രേഖകളിലാണ് യുവതിയുടെ മൊഴിയിലെ ഈ വിവരങ്ങള്‍ പുറത്തുവന്നത്. 2024 ഒക്ടോബറില്‍ ഫ്രറ്റേണിറ്റി ഹൗസില്‍ വെച്ച് കെറ്റാമിനും മറ്റ് ലഹരിവസ്തുക്കളും നല്‍കിയ ശേഷം നിരവധി പേര്‍ തന്നെ ലൈംഗികമായി ആക്രമിച്ചെന്നാണ് യുവതിയുടെ ആരോപണം.

സംഭവത്തിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് അവര്‍ ക്യാമ്പസ് പൊലീസിനെ സമീപിച്ച് വിശദമായ മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പ്രാദേശിക പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തുടര്‍ന്ന് ഫെഡറല്‍ നിയമപ്രകാരം കോര്‍ണല്‍ സര്‍വകലാശാലയുടെ ആഭ്യന്തര അച്ചടക്ക അന്വേഷണം മാത്രമാണ് മുന്നോട്ടുപോയത്. അന്വേഷണത്തില്‍ 32 സാക്ഷികളില്‍ നിന്നായി 50 അഭിമുഖങ്ങളും 12 ദിവസത്തെ വാദം കേള്‍ക്കലും നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

അന്വേഷണത്തിനിടെ മയക്കുമരുന്ന് ഉപയോഗവും ലൈംഗിക ബന്ധവും നടന്നതായി യുവതിയും ആരോപണവിധേയരായ ചില വിദ്യാര്‍ഥികളും സമ്മതിച്ചെങ്കിലും, സംഭവങ്ങള്‍ സമ്മതത്തോടെയായിരുന്നോ എന്ന കാര്യത്തില്‍ മൊഴികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. യുവതിയുടെ മൊഴിയനുസരിച്ച താന്‍ അവ്യക്തമായ ബോധാവസ്ഥയിലായിരുന്നു” എന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

തുടര്‍ന്ന് മുറിയിലേക്ക് കൂടുതല്‍ പുരുഷന്മാര്‍ എത്തിയതായി അന്വേഷണ രേഖകള്‍ പറയുന്നു. യുവതിയുടെ ശരീരം മറ്റ് ചിലര്‍ ലൈംഗിക ഉദ്ദേശത്തോടെ ഉപയോഗിച്ചതായും ഒരാള്‍ സമ്മതമില്ലാതെ ചുംബിച്ചതായും അവര്‍ ആരോപിച്ചു. ആരോപണവിധേയരായ ചിലര്‍ ലൈംഗികാതിക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്നും യുവതിയുടെ മൊഴി ശരിയല്ലെന്നും അന്വേഷണത്തില്‍ വാദിച്ചു. ഇതില്‍ ഒരാളെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ നിന്ന് സര്‍വകലാശാലയുടെ അച്ചടക്ക സമിതി ഒഴിവാക്കിയെങ്കിലും, ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന കുറ്റത്തില്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തി.

സംഭവത്തില്‍ പുതിയ ക്രിമിനല്‍ അന്വേഷണം ആരംഭിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുള്‍ അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിനെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിലെ അന്വേഷണം വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, ആരോപണവിധേയരായ ഏഴ് മുന്‍ വിദ്യാര്‍ഥികളെയും കോര്‍ണല്‍ സര്‍വകലാശാലയെയും പ്രതികളാക്കി യുവതി കഴിഞ്ഞ മാസം കേസ് നല്‍കിയിരുന്നു. സര്‍വകലാശാലയുടെ അന്വേഷണത്തില്‍ ചില വിദ്യാര്‍ഥികളെ പുറത്താക്കിയതായി കോര്‍ണല്‍ അറിയിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും ഉത്തരവാദിത്തത്തിലും അന്തിമ നിയമനടപടികള്‍ തുടരുകയാണ്.
Shocking details emerge regarding the sexual assault complaint at Cornell University.

Share Email
LATEST excelnclexrn
Top