ഒരു വയസുകാരന്റെ മരണത്തിനിടയാക്കിയ വെടിവെപ്പ്; മിസിസിപ്പിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു

ഒരു വയസുകാരന്റെ മരണത്തിനിടയാക്കിയ വെടിവെപ്പ്; മിസിസിപ്പിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു

വാഷിംഗടണ്‍: മിസിസിപ്പിയില്‍ ഒരു വയസുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു കോഹന്‍ വൈലിയെന്ന പിഞ്ചു കു്ഞ്ഞിനെ വെടിവെച്ചു കൊലപ്പെടുത്തിയ ഹണ്ടര്‍ ഫോസ്റ്റര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് രാജിവെച്ചത്. ജൂണില്‍ വാള്‍മാര്‍ട്ട് പാര്‍ക്കിങ് ഏരിയയില്‍ മോഷണക്കേസ് അന്വേഷണത്തിനിടെ നടന്ന വെടിവെപ്പിലാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. സെനറ്റോബിയ മേയര്‍ ഗ്രെഗ് ഗ്രേവ്‌സ് വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥന്റെ രാജിക്കാര്യം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 21 ബുധനാഴ്ച നഗരസഭാ സമിതി രാജി അംഗീകരിച്ചതായി മേയര്‍ അറിയിച്ചു. ഉദ്യോഗസ്ഥന്‍ സ്വമേധയാ രാജിവച്ചതാണോ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ മേയര്‍ പ്രതികരിച്ചില്ല.

ജൂണ്‍ 14ന് നടന്ന സംഭവത്തിന്റെ പൊലീസ് ബോഡി ക്യാമറ ദൃശ്യങ്ങളും നിരീക്ഷണ ദൃശ്യങ്ങളും അന്വേഷണസംഘം വ്യാഴാഴ്ച പുറത്തുവിട്ടു. ഹണ്ടര്‍ ഫോസ്റ്റര്‍ എന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഭരണപരമായ അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമിച്ച സാഹചര്യത്തില്‍ വെടിവയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ലെന്നാണ് ഫോസ്റ്ററിന്റെ അഭിഭാഷകന്‍ മാര്‍ട്ടിന്‍ സുമാക്ക് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ കുടുംബത്തിനുവേണ്ടി ഹാജരാകുന്ന സിവില്‍ റൈറ്റ്‌സ് അഭിഭാഷകന്‍ ബെന്‍ ക്രംപ് ഈ വാദത്തെ എതിര്‍ത്തു. വാഹനം ഓടിച്ചിരുന്നയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും വാഹനത്തിന്റെ നമ്പര്‍ ശേഖരിച്ച് പിന്നീട് അന്വേഷണം നടത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡയപ്പര്‍ മോഷ്ടിച്ചെന്ന ആരോപണത്തിന്റെ പേരില്‍ ഒരു വയസുകാരന് ജീവന്‍ നഷ്ടപ്പെടേണ്ടിവന്നത് അംഗീകരിക്കാനാവില്ലെന്നും ക്രംപ് പ്രതികരിച്ചു.

സംഭവത്തെത്തുടര്‍ന്ന് സെനറ്റോബിയ പൊലീസ് വിഭാഗത്തിലെ ഇടക്കാല മേധാവി ആഞ്ചലിക്ക മേസും സ്ഥാനമൊഴിഞ്ഞതായി മേയര്‍ സ്ഥിരീകരിച്ചു. എന്നാല്‍ രാജിയുടെ കാരണവും സമയവും വ്യക്തമല്ല. മേധാവി സ്ഥാനത്തുനിന്ന് രാജിവച്ച മേസിന് മുന്‍പുണ്ടായിരുന്ന പദവിയിലേക്ക് മടങ്ങാനാണ് തീരുമാനമെന്ന് മേയര്‍ പറഞ്ഞു. ലാമോറിസ് ഹാംപ്ടണെ പുതിയ ഇടക്കാല പൊലീസ് മേധാവിയായി നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കുടുംബം നിയമനടപടികള്‍ക്കും ഫെഡറല്‍ അന്വേഷണത്തിനുമായി ശ്രമം തുടരുകയാണ്.

Shooting that led to the death of a one-year-old: Mississippi police officer resigns

Share Email
LATEST excelnclexrn
Top