Caritas hospital

തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം

തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ശനിയാഴ്ച മിസോറിയില്‍ നടന്ന വാഹനാപകടത്തിലാണ് തലങ്കാനയിലെ മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31യുടെ ജീവനാണ് നഷ്ടപ്പെട്ടത്. യുവതി മരിച്ചത്. മിസോറിയിലെ സെന്റ് ലൂയിസില്‍ റെസ്റ്ററന്റ് നടത്തുന്ന സുപ്രിയ ശനിയാഴ്ച റെസ്റ്ററന്റ് അടച്ചതിനുശേഷം സുഹൃത്തിനൊപ്പം കാറില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുപ്രിയയുടെ സുഹൃത്തിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

സുപ്രിയയുടെ ഭര്‍ത്താവ് പി. രഞ്ജിത്ത് യുഎസില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടില്‍ അറിയിച്ചത്.

Woman from Telangana dies tragically in US car accident.

Share Email
LATEST excelnclexrn
More Articles
Top