പശ്ചിമേഷ്യയിൽ യുദ്ധം കനക്കുമോ? ഇറാനിലെ ഖെഷ്ം ദ്വീപിൽ വീണ്ടും മിസൈൽ ആക്രമണം

പശ്ചിമേഷ്യയിൽ യുദ്ധം കനക്കുമോ? ഇറാനിലെ ഖെഷ്ം ദ്വീപിൽ വീണ്ടും മിസൈൽ ആക്രമണം

ടെഹ്റാൻ: അമേരിക്ക – ഇറാൻ യുദ്ധം വീണ്ടും കനക്കുമോ?   ഇറാന്റെ തെക്കൻ മേഖലയിലുള്ള ഖെഷ്ം ദ്വീപിൽ രണ്ട് മിസൈലുകൾ പതിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ ചോദ്യം ശക്തമായത്‌. . ഇറാന്റെ അർധ ഔദ്യോഗി ക വാർത്താ ഏജൻസിയായ തസ്നീം ആണ് ശനിയാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടു ണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രാഥമിക വിവരങ്ങൾ പ്രകാരം രണ്ട് മിസൈലുക ളാണ് ദ്വീപിൽ പതിച്ചത്. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ സ്ഥിരീകരിച്ചശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് തസ്നീം വാർത്താ ഏജൻസി അറിയിച്ചു.

ഇതിന് മുമ്പ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയും സമാനമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ദ്വീപിന് മുകളിലൂടെ വിമാനത്തിന്റെ ശബ്ദം കേട്ടതിന് പിന്നാലെ തെക്കൻ മേഖലയിലെ സൂസ പ്രദേശത്ത് രണ്ട് മിസൈലുകൾ പതിച്ചതായി പ്രദേശവാസികൾ അറിയിച്ചെന്നായിരുന്നു റിപ്പോർട്ട്.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെത്തുന്നതിൽ അമേരിക്കയും ഇറാനും പരാജയപ്പെട്ടെന്ന പ്രചാരണങ്ങൾ ഖത്തർ നിഷേധിച്ചു. ഇത്തരം വാർത്തകൾ അടിസ്ഥാ നരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഖത്തർ അന്താരാഷ്ട്ര മാധ്യമ ഓഫീസ് ശനിയാഴ്ച വ്യക്തമാക്കി. ഇരുരാജ്യങ്ങളും ധാരണയിലെ ത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.

അമേരിക്കയുമായും ഇറാനുമായും അടുത്ത ഏകോപനത്തിൽ ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണെന്നും പ്രസ്താവന വ്യക്തമാക്കി. ചർച്ചകൾക്ക് പിന്തുണ നൽകുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെ ത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഖത്തർ നടത്തിവരുന്നത്.

2 Missiles Hit Iran’s Qeshm Island:

Share Email
LATEST excelnclexrn
Top