അയര്‍ലന്‍ഡില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ത്തതായി ആരോപണം;ഐറിഷ് പൗരനെതിരെ യുഎസ് ഫെഡറല്‍ കുറ്റപത്രം

അയര്‍ലന്‍ഡില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ത്തതായി ആരോപണം;ഐറിഷ് പൗരനെതിരെ യുഎസ് ഫെഡറല്‍ കുറ്റപത്രം
Share Email

ഷാനന്‍: അയര്‍ലന്‍ഡിലെ ഷാനന്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന അമേരിക്കന്‍ സൈനിക വിമാനം അതിക്രമിച്ചുകയറി തകര്‍ത്തുവെന്ന കേസില്‍ 48കാരനായ ഐറിഷ് പൗരന്‍ ഡെയ്തി ഒ’കോറെയ്നെതിരെ യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി. ഏപ്രില്‍ 11നാണ് സംഭവം നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. യുഎസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ സി-130 ഹെര്‍ക്കുലീസ് (ഇ130 ഒലൃരൗഹല)െ വിമാനമാണ് ആക്രമണത്തിനിരയായത

പുലര്‍ച്ചെ 4.39ഓടെ വിമാനത്താവളത്തിലെ സുരക്ഷാ വേലി മറികടന്ന് പ്രതി വിമാനത്തിനുള്ളില്‍ കടന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം. വിമാനത്തിന്റെ ജനലുകള്‍ മറച്ചശേഷം ഉപകരണങ്ങള്‍ ഉപയോഗിച്ച് അകത്ത് സ്വയം തടഞ്ഞുവെച്ച ഇയാള്‍ വിമാനത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ത്തു. വൈദ്യുതിവയറുകളും ഹൈഡ്രോളിക് ലൈനുകളും മുറിക്കുകയും ദ്രവ ഓക്‌സിജന്‍ ലൈന്‍ തകരാറിലാക്കുകയും കോക്പിറ്റിലെ എല്ലാ ഗേജുകളും നശിപ്പിക്കുകയും എയര്‍ ഡക്ടുകളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

രാവിലെ 9.40ഓടെ വിമാനത്തിലെത്തിയ ജീവനക്കാര്‍ കോക്പിറ്റ് ജനലിലൂടെ പ്രതിയെ കാണുകയും വിമാനത്താവള സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്തിന്റെ മേല്‍ക്കൂരയിലെ ഹാച്ചിലൂടെ പുറത്തുകടന്ന ഇയാള്‍ പുറംഭാഗവും തകര്‍ത്തതായാണ് ആരോപണം. കോടാലി ഉപയോഗിച്ച് വിമാനത്തിന്റെ പുറംഭാഗത്ത് അടിക്കുകയും ഇന്ധനം നിറയ്ക്കുന്നതിനുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ഇന്ധന ടാങ്കുകളില്‍ ബെയറിംഗുകള്‍ നിക്ഷേപിക്കുകയും ചെയ്തതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. പിന്നീട് വിമാനത്തിന്റെ ചിറകില്‍ കയറിയ ഐറിഷ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏകദേശം 60 ദശലക്ഷം ഡോളര്‍ (ഏകദേശം 500 കോടി രൂപ) വിലമതിക്കുന്ന വിമാനത്തിന് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതായും ഇനി സജീവമായ വിമാന സര്‍വീസിലേക്ക് തിരിച്ചുകൊണ്ടുവരാനാകില്ലെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. വിമാനത്തിന്റെ നിര്‍മ്മാണരീതി, ഷാനന്‍ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍, വിമാനത്തിന്റെ നീക്കങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതി നേരത്തെ ഓണ്‍ലൈനില്‍ തിരച്ചില്‍ നടത്തിയിരുന്നതായും അന്വേഷണ സംഘം ആരോപിക്കുന്നു. വിമാനത്തിന്റെ സഞ്ചാരം നിരീക്ഷിക്കുന്ന മൊബൈല്‍ ആപ്പില്‍ ഇയാള്‍ അംഗത്വമെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ വിദേശ ദൗത്യങ്ങളിലേക്ക് പോകുന്നതിനിടെ ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമാണ് ഷാനന്‍ വിമാനത്താവളം. കഴിഞ്ഞ വര്‍ഷവും ഇവിടെ അമേരിക്കന്‍ സൈനിക വിമാനങ്ങളെ ലക്ഷ്യമിട്ട് സുരക്ഷാ ലംഘനങ്ങള്‍ നടന്നതായി കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.

2025 മേയ് ഒന്നിന് വിമാനത്താവളത്തിന്റെ സുരക്ഷാ വേലി തകര്‍ത്ത് വാന്‍ അകത്തേക്ക് ഓടിച്ചുകയറ്റിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. മേയ് 17ന് റണ്‍വേയില്‍ അതിക്രമിച്ചുകയറിയ സംഘം അമേരിക്കന്‍ സൈനിക വിമാനത്തില്‍ പെയിന്റ് അടിച്ചതായും നവംബര്‍ 22ന് മറ്റൊരു സംഘം നിയന്ത്രിത മേഖലയിലേക്ക് വാന്‍ ഓടിച്ചുകയറിയതായും ആരോപണമുണ്ട്. ഡെയ്തി ഒ’കോറെയ്നെ ഇതുവരെ അമേരിക്കയ്ക്ക് കൈമാറിയിട്ടില്ല. കേസില്‍ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നതിനാല്‍ പ്രതിക്ക് നിയമപരമായ നിരപരാധിത്വത്തിന്റെ ആനുകൂല്യം നിലനില്‍ക്കുന്നു.

Share Email
LATEST excelnclexrn
Top