ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും മെഡിക്കല്‍ സഹായത്തിനും അപേക്ഷ ക്ഷണിക്കുന്നു

ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും മെഡിക്കല്‍ സഹായത്തിനും അപേക്ഷ ക്ഷണിക്കുന്നു

ജിജി റ്റോം, ഫൊക്കാന പി. ആര്‍. ഓ.

ന്യൂജേഴ്സി: ഫൊക്കാന വനിതാ ഫോറത്തിന്റെ (FOKANA Women’s Forum) 2026-2028 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍ സഹായവും നല്‍കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

ഈ വര്‍ഷത്തെ പ്രധാന പദ്ധതിയുടെ ഭാഗമായി 25 അര്‍ഹരായ വ്യക്തികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും മെഡിക്കല്‍ സഹായവും നല്‍കാനാണ് വനിതാ ഫോറം ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സാ സഹായം ആവശ്യമായവര്‍ക്കും ഈ പദ്ധതിയിലൂടെ കൈത്താങ്ങാകുകയാണ് ഫോറത്തിന്റെ ലക്ഷ്യം.

പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ 2026 നവംബര്‍ 30-നകം സമര്‍പ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതാണ്.

2027 ജനുവരി 11, 12, 13 തീയതികളില്‍ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനോടനുബന്ധിച്ചായിരിക്കും സ്‌കോളര്‍ഷിപ്പിന്റെയും മെഡിക്കല്‍ സഹായത്തിന്റെയും വിതരണം. സഹായം സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് തങ്ങള്‍ പിന്തുണയ്ക്കുന്ന ഗുണഭോക്താക്കളെ നേരില്‍ കാണാനും കണ്‍വെന്‍ഷനില്‍ വെച്ച് സഹായം കൈമാറാനും അവസരമുണ്ടാകും.

സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ പുരോഗതി, സാമൂഹിക പ്രതിബദ്ധത, കാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വനിതാ ഫോറത്തിന്റെ ഈ സംരംഭം അര്‍ഹരായ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സന്തോഷ് നായര്‍, ട്രെഷറര്‍ ആന്റ്റോ വര്‍ക്കി, എന്നിവര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും താഴെ പറയുന്ന ലിങ്കിലോ https://forms.gle/5Pec4k7rWHraBkQf8 , ഫൊക്കാന വനിതാ ഫോറം ചുമതലക്കാരായ ഡോ. ഷൈനി രാജു -ചെയര്‍പേഴ്‌സണ്‍, ഡോ. പ്രിയ ലൂയിസ് സെക്രട്ടറി, ഉഷ ചാക്കോ ട്രെഷറര്‍,ലിസ്സി തോമസ് കോ ചെയര്‍, ആഷാ റാണി അദാര്‍ഷ് ജോയിന്റ് സെക്രട്ടറി, ലിസ്സി ഫിലിപ്പ് ജോയിന്റ് ട്രെഷറര്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

FOKANA Women’s Forum invites applications for educational scholarships and medical assistance.

Share Email
LATEST excelnclexrn
More Articles
Top