കൊച്ചി: സിപിഎം സംസ്ഥാന നേതാവ് പി.ജയരാജനും മുന്‍ എംഎല്‍എ ടി.വി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ അരിയില്‍ ഷുക്കൂര്‍ വധകേസില്‍ പി. ജയരാജനേയും ടി.വി രാജേഷിനേയും വെറുതേ വിട്ടു. കൊച്ചിയിലെ സിബിഐ കോടതിയാണഅ വിധി പ്രസതാവിച്ചത്. കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകനായ 23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലില്‍ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാര്‍ട്ടി കോടതി വിധി നടപ്പാക്കി എന്ന പേരില്‍ സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തിയ കേസിലാണ് ഉത്തരവ് വരുന്നത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്ത്തകന് അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും, അന്ന് എംഎല്‍എയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി മുസ്ലീംലീംഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു നാടിനെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്.
33 പ്രതികളുള്ള കേസില്‍ രണ്ട് പേര് മരണപ്പെട്ടതിനെത്തുടര്‍ന്ന് ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്.ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ വി സുമേഷ്, ഗണേഷന് പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സി എന്‍ മോഹനന് 11-ാം പ്രതിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ന്റെ മകന് ശ്യാംജിത്തും കേസില്‍ പ്രതിയാണ്. ശ്യംജിത്തിനേയും കോടതി വെറുതേ വിട്ടു. കേസിലെ 32-ാം പ്രതിയായ പി.ജയരാജനെയും 33 -ാം പ്രതിയാായ ടി വി രാജേഷിനുനെതിരേ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്
Ariyil Shukoor Murder Case: P. Jayarajan and T.V. Rajesh Acquitted; Court Finds First and Ninth Accused Guilty














