ഷാഫിയുമായി സഹോദരസ്‌നേഹം, ഗുരശിഷ്യ ബന്ധമല്ല; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ല, ഉണ്ണിത്താന് മറുപടിയുമായി രാഹുൽ

ഷാഫിയുമായി സഹോദരസ്‌നേഹം, ഗുരശിഷ്യ ബന്ധമല്ല; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ല, ഉണ്ണിത്താന് മറുപടിയുമായി രാഹുൽ

താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പിലുമായി സഹോദരസ്‌നേഹമാണുള്ളതെന്നും ഗുരുശിഷ്യബന്ധമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ. സൈബർ ആക്രമണത്തിന് പിന്നിൽ രാഹുലാണെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പേര് പറയാതെ പരോക്ഷമായി ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ഇഷ്ടമുള്ളയാൾക്ക് പ്രതിസന്ധി വരുമ്പോൾ പ്രതിരോധിച്ചത് താനാകുമെന്ന തോന്നൽ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് പൊതുപ്രവർത്തനത്തിലെയും വ്യക്തിജീവിതത്തിലെയും പോസിറ്റീവ് വശമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിന് അകത്തോ പുറത്തോ ഉള്ള ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വന്തം പ്രൊഫൈലിലൂടെ പറയുമെന്നല്ലാതെ ആക്രമണത്തിനായി സേനയെ വിന്യസിച്ചിട്ടില്ലെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈബർ അറ്റാക്ക് എന്ന സങ്കൽപ്പത്തിൽ പോലും താൻ വിശ്വസിക്കുന്നില്ലെന്നും സൈബറിടത്തിലെ പലതരം അഭിപ്രായങ്ങളാണവയെന്നും രാഹുൽ പറഞ്ഞു. ഇതിനെ സൈബർ ആക്രമണമെന്ന് വിളിക്കാമെങ്കിൽ അത് തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളോട് പ്രതികരിക്കവെ, ഉമ്മൻചാണ്ടി ജീവിതത്തിലെ വൈകാരിക ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മറുപടി നൽകാനുള്ള വലിപ്പം തനിക്ക് ഇപ്പോഴും നാളെയുമില്ലെന്നും, അത്തരമൊന്ന് ആർജിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top