രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; വരവില്‍ കവിഞ്ഞ സ്വത്ത് ആരോപണം പരിശോധിക്കാനുള്ള ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കി

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; വരവില്‍ കവിഞ്ഞ സ്വത്ത് ആരോപണം പരിശോധിക്കാനുള്ള ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വരവില്‍ കവിഞ്ഞ സ്വത്തുക്കളുണ്ടെന്ന ആരോപണം പരിശോധിക്കാന്‍ സിബിഐക്കും ഇഡിക്കും നിര്‍ദേശം നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ച് ഉത്തരവുകള്‍ റദ്ദാക്കിയതും കേസ് പുതുതായി പരിഗണിക്കാന്‍ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചതും. ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിയെയും കക്ഷി ചേര്‍ക്കും.

കര്‍ണാടക സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വിഗ്‌നേഷ് ശിശിര്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ നിയമപ്രകാരം പരിശോധിക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും മേയില്‍ അലഹബാദ് ഹൈക്കോടതി സിബിഐയോടും ഇഡിയോടും നിര്‍ദേശിച്ചിരുന്നു. ജൂലൈ 20-ലെ ഉത്തരവില്‍ ഇഡി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വ്യക്തമാക്കിയ ഹൈക്കോടതി, നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള വിശദീകരണം നല്‍കാത്ത സിബിഐയുടെ സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയ ഈ ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് തിരിച്ചയച്ചതോടെ ആരോപണങ്ങളും നേരത്തെയുള്ള നിര്‍ദേശങ്ങളും അലഹബാദ് ഹൈക്കോടതി പുതുതായി പരിശോധിക്കും.

Relief for Rahul Gandhi: Supreme Court Quashes Allahabad HC Orders on Disproportionate Assets Probe

Share Email
LATEST excelnclexrn
More Articles
Top