അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി, സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾക്ക് ആധിപത്യം, ഇറാൻ യുദ്ധവും ഉയർന്ന ഇന്ധനവിലയും തിരിച്ചടിക്ക് കാരണമായെന്നും ട്രംപ്

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി, സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾക്ക് ആധിപത്യം, ഇറാൻ യുദ്ധവും ഉയർന്ന ഇന്ധനവിലയും തിരിച്ചടിക്ക് കാരണമായെന്നും ട്രംപ്

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഉണ്ടായത് കനത്ത തിരിച്ചടി. യു.എസ് കോൺഗ്രസിന്റെ ഇരുസഭകളായ സെനറ്റിലും ജനപ്രതിനിധി സഭയിലും (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി ആധിപത്യം ഉറപ്പിച്ചു. ട്രംപിന്റെ ബാക്കി വരുന്ന ഭരണകാലയളവിൽ പ്രതിപക്ഷത്തിന് പൂർണ നിയന്ത്രണമുണ്ടാകും. ഫലം പുറത്തുവന്നതിന് പിന്നാലെ, ഡെമോക്രാറ്റുകൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ട്രംപ് പ്രതികരിച്ചു. ഇറാൻ യുദ്ധവും ഉയർന്ന ഇന്ധനവിലയും തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം സമ്മതിച്ചു.

രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിലും പണപ്പെരുപ്പത്തിലും ജനങ്ങൾ കടുത്ത അമർഷത്തിലാണെന്നും അതാണ് ഈ ജനവിധിയ വെളിവാക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. റിപ്പബ്ലിക്കൻ കോട്ടകളായ ടെക്സസ്, ഒഹായോ, കാൻസസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ വിപ്ലവകരമായ മുന്നേറ്റം നടത്തിയത്. ഇതിൽ കാൻസസിൽ ഏകദേശം 100 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഡെമോക്രാറ്റിക് പ്രതിനിധി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ, മിഷിഗണിൽ നിന്ന് വിജയിച്ച അബ്ദുൾ എൽ-സയീദ് യു.എസ് സെനറ്റിലെത്തുന്ന ആദ്യ മുസ്ലിം അംഗമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.

ഡെമോക്രാറ്റുകൾക്ക് പൂർണ്ണ ആധിപത്യമുള്ള കോൺഗ്രസിനെ ട്രംപ് ഇനി എങ്ങനെ നേരിടുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ പ്രതിരോധിക്കാൻ പ്രസിഡന്റിന്റെ പ്രത്യേക വീറ്റോ അധികാരം ട്രംപ് വൻതോതിൽ ഉപയോഗിച്ചേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു തൊപ്പിയുടെ ചിത്രം, ഡെമോക്രാറ്റിക് കോൺഗ്രസിനോട് അദ്ദേഹം സ്വീകരിക്കാൻ പോകുന്ന കർശന നിലപാടിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.

Share Email
LATEST excelnclexrn
More Articles
Top