ഹൂസ്റ്റണില്‍ അന്തരിച്ച ലിന്‍സി ചുമ്മാറിന്റെ സംസ്‌കാരം നവംബര്‍ 23 തിങ്കളാഴ്ച്ച

ഹൂസ്റ്റണില്‍ അന്തരിച്ച ലിന്‍സി ചുമ്മാറിന്റെ സംസ്‌കാരം നവംബര്‍ 23 തിങ്കളാഴ്ച്ച

ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ഇടവകാംഗമായ ലിന്‍സി ചുമ്മാര്‍ മെച്ചേരില്‍ (60) അന്തരിച്ചു. ഹൂസ്റ്റണിലെ സ്വവസതിയിലായിരുന്നു അന്ത്യം. പരേതരായ സി.ടി. ചാക്കോ ചാകിരിയംതടത്തിലിന്റെയും ഏലിയാമ്മ ചാക്കോയുടേയും മകളാണ്. പരേത ഏറ്റുമാനൂര്‍ ചകിരിയാംതടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം നവംബര്‍ 23 തിങ്കളാഴ്ച്ച റോസണ്‍ബര്‍ഗ് ഡേവിസ് ഗ്രീന്‍ലോണ്‍ ഫ്യൂണറല്‍ ചാപ്പല്‍സ് ആന്‍ഡ് സെമിത്തേരിയില്‍.

ഭര്‍ത്താവ്: സണ്ണി ചുമ്മാര്‍ മെച്ചേരില്‍.

മക്കള്‍: എലിസബത്ത് (മാളൂസ്), ജോഷ്വ ചെറുകര.

സഹോദരങ്ങള്‍:

മേഴ്സി ജോസഫ് (ഷിക്കാഗോ)
ടോമി & ഉഷ ജെയിംസ് (ഫ്ലോറിഡ)
ലൂക്കോസ് ജെയിംസ് (ഇന്ത്യ)
സോളി ജെയിംസ് (ഹൂസ്റ്റണ്‍)
ജിമ്മി,& ലില്ലിക്കുട്ടി ജേക്കബ് (ഹൂസ്റ്റണ്‍)
ജോമോന്‍, & മഞ്ജു ജേക്കബ് (ഷിക്കാഗോ)

അനുസ്മരണ ദിവ്യബലി

നവംബര്‍ 19ന് വൈകുന്നേരം ഏഴിനു മിസോറി സിറ്റിയിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ അനുസ്മരണ ദിവ്യബലി നടത്തപ്പെടും.ലിന്‍സി ചുമ്മാര്‍ മെച്ചേരിലിന്റെ നിര്യാണത്തില്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ഇടവക അഗാധമായ അനുശോചനവും രേഖപ്പെടുത്തി.

സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങള്‍

സംസ്‌കാരത്തിന് മുന്നോടിയായുള്ള പൊതുദര്‍ശനം (Wake Service):

2026 നവംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി (HKCS) കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.

വിലാസം:
2210 Staffordshire Rd.
Missouri City, TX 77489

സംസ്‌കാര ശുശ്രൂഷകള്‍ (Funeral Service):

2026 നവംബര്‍ 23 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ നടക്കും.

വിലാസം:
6400 W Fuqua St.
Missouri City, TX 77489

സംസ്‌കാരം (Burial Service):

തുടര്‍ന്ന് ഡേവിസ് ഗ്രീന്‍ലോണ്‍ ഫ്യൂണറല്‍ ചാപ്പല്‍സ് ആന്‍ഡ് സെമിത്തേരിയില്‍ (Davis Greenlawn Funeral Chapels & Cemeteries) സംസ്‌കാരം നടത്തപ്പെടും.

വിലാസം:
3900 B.F. Terry Blvd.
Rosenberg, TX 77471.

Funeral of Lincy Chummar, who passed away in Houston, to be held on Monday, November 23.

Share Email
LATEST excelnclexrn
More Articles
Top