ജോര്‍ജ് മത്തായി വൈരമണ്‍ (ലാലുമോന്‍) അന്തരിച്ചു; പൊതുദര്‍ശനം നവംബര് 13 ന്, സംസ്‌കാരം നവംബര്‍ 14 ന്

ജോര്‍ജ് മത്തായി വൈരമണ്‍ (ലാലുമോന്‍) അന്തരിച്ചു; പൊതുദര്‍ശനം നവംബര് 13 ന്, സംസ്‌കാരം നവംബര്‍ 14 ന്

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: കൊല്ലം കുണ്ടറ വൈരമണ്‍ ഗാര്‍ഡന്‍സില്‍ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകന്‍ ജോര്‍ജ് മത്തായി വൈരമണ്‍ (ലാലുമോന്‍ – 75) നവംബര്‍ 1, ഹൂസ്റ്റണില്‍ നിര്യാതനായി.

കുവൈത്തിലെ പ്രവാസജീവിതത്തിനുശേഷം കുടുംബസമേതം ഹൂസ്റ്റണില്‍ സ്ഥിര താമസമാക്കിയ പരേതന്‍ സ്റ്റാഫോര്‍ഡ് ബൈബിള്‍ ചാപ്പലിലെ സജീവ അംഗമായിരുന്നു.

ഭാര്യ: ഏലിയാമ്മ ജോര്‍ജ് (സൂസന്‍), പരേതരായ ഇളമ്പല്‍ നടുക്കുന്ന് വി.ഇ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകള്‍.

മക്കള്‍: ആനി നിഷ ജോര്‍ജ് – ബിജു തോമസ് (ബാംഗ്ലൂര്‍), നിസി ജോര്‍ജ് വൈരമണ്‍ – ഡാരില്‍ ജോണ്‍ കല്ലൂര്‍ (കാനഡ), അജയ് ജോര്‍ജ് വൈരമണ്‍ – ആശ സാബു (ബാംഗ്ലൂര്‍).

കൊച്ചുമക്കള്‍: ജോനാഥന്‍, അബിഗെയില്‍, കാലെബ്, ലിയാന്‍, ക്രിസ്റ്റീന.

സഹോദരങ്ങള്‍: എലിസബത്ത് ജെയിംസ് (ഹൂസ്റ്റണ്‍) മേരി കോശി (ചേപ്പാട്) ഇവന്‍ജെലിസ്റ്റ് സി.എം. ജോണ്‍ (കുണ്ടറ) , ഡോ. മാത്യു വൈരമണ്‍ (ഹൂസ്റ്റണ്‍) ഡോ. ജേക്കബ് സി.എം.(ഹൂസ്റ്റണ്‍) , സി.എം. അലക്‌സ്.(ഹൂസ്റ്റണ്‍)

സംസ്‌കാര ശുശ്രൂഷകള്‍:

പൊതുദര്‍ശനം : നവംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണിലെ സോവേഴ്‌സ് ഹാര്‍വെസ്റ്റ് ചര്‍ച്ചില്‍ (Sowers Harvest Church,10502 Altonbury Ln, Houston,TX 77031

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ.പി.സി. ഹെബ്രോന്‍ ഹൂസ്റ്റണില്‍ ( 4660, S.Sam Houston Pkwy, E Houston, TX 77048) നടക്കും.

തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെയര്‍ലാന്‍ഡിലുള്ള സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ (South Park Funeral Home and Cemetery,1310 N main Street Pearland , TX 77581) സംസ്‌കാരം നടത്തും.

ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്കുകള്‍

grorge mathai vairamon

April 27, 1951 – November 1, 2026

Viewing Service
Friday, Nov 13, 2026 | 7:00 PM CST
Watch Live :https://youtu.be/KUQ-ccK6OS8

Homegoing Service & Interment
Saturday, Nov 14, 2026 | 10:00 AM CST
Watch Live: https://youtu.be/Yq5jnE6ZDwM

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡോ. മാത്യു വൈരമണ്‍: +1 281 857 7538 (ഹൂസ്റ്റണ്‍)
അജയ് ജോര്‍ജ് വൈരമണ്‍: +91 8792383780 (ഇന്ത്യ

George Mathai Vairamon (Lalumon) has passed away; public viewing on November 13, funeral on November 14.

Share Email
LATEST excelnclexrn
More Articles
Top