കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷണം പോയി. റാഡോ വാച്ച് ഉൾപ്പെടെ 124 ഓളം തൊണ്ടിമുതലുകളും കേസുകളുമായി ബന്ധപ്പെട്ട രേഖകളുമാണ് കാണാതായത്. ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള കേസ് സാമഗ്രികളാണ് കവർച്ച ചെയ്യപ്പെട്ടത്. 2016 മുതൽ 2026 വരെയുള്ള കാലയളവിലെ വിവിധ കേസുകളിലെ വിവരങ്ങളും രേഖകളുമാണ് നഷ്ടപ്പെട്ടവയിൽ അധികവും. സംഭവത്തെ തുടർന്ന് കോടതിയിലെ ജൂനിയർ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതി വളപ്പിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിലേക്ക് അപരിചിതർ പ്രവേശിച്ചതിനെക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്.



















