ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

മിയാമി: ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെയോടെയാണ് കീ ബിസ്‌കെയ്നിന് സമീപമുള്ള ബില്‍ ബാഗ്‌സ് സ്റ്റേറ്റ് പാര്‍ക്കിനടുത്ത് അപകടമുണ്ടായത്. റോബിന്‍സണ്‍ R44 II വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് മിയാമി ഡേഡ് ഷെരീഫ് ഓഫീസ് അറിയിച്ചു.

കടലില്‍ സഞ്ചരിക്കുന്ന ബോട്ടുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി നടത്തിയ യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ രണ്ട് പേരെ ജീവനോടെ കണ്ടെത്തി. ഇവരെ ഗുരുതരപരിക്കുകളോടെ സമീപത്തെ ട്രോമ സെന്ററിലേക്ക് മാറ്റിയതായി ഷെരീഫ് റോസി കോര്‍ഡെറോ-സ്റ്റട്‌സ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അപകടസ്ഥലത്തെത്തിയ ഷെരീഫ് ഓഫീസിന്റെ മറൈന്‍ പട്രോള്‍ സംഘവും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗത്ത് ഫ്‌ലോറിഡയില്‍ കനത്ത മഴയായിരുന്നു. ഹെലികോപ്റ്റര്‍ വെള്ളത്തിനടിയില്‍ തലകീഴായി മറിഞ്ഞുകിടക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളെ വിവരം അറിയിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഷെരീഫ് വ്യക്തമാക്കി.

One person died and two others sustained serious injuries after a helicopter crashed into the Bay of Biscay.

Share Email
LATEST excelnclexrn
More Articles
Top