ബിജെപി ബന്ധം പറഞ്ഞവസാനിപ്പിച്ച് പത്മജ; സംസ്ഥാന നേതൃത്വം ഒറ്റപ്പെടുത്തിയെന്നും പരാതി

ബിജെപി ബന്ധം പറഞ്ഞവസാനിപ്പിച്ച് പത്മജ; സംസ്ഥാന നേതൃത്വം ഒറ്റപ്പെടുത്തിയെന്നും പരാതി
Share Email

തിരുവനന്തപുരം: ബിജെപി ബന്ധം പറഞ്ഞവസാനിപ്പിച്ച് പത്മജ വേണുഗോപാല്‍. തന്നെ സംസ്ഥാന നേതൃത്വം ഒറ്റപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. കൂടാതെ, ബിജെപിയുമായുള്ള ബന്ധം കുടുംബബന്ധം ഇല്ലാതാക്കുകയും കുടുംബപാര്യമ്പര്യത്തിന് വിരുദ്ധമാണെന്നും തോന്നിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവച്ചത്. ഇക്കാര്യങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പത്മജയെ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. പക്ഷേ അവസാന നിമിഷം അവര്‍ തഴയപ്പെട്ടു.

2024 മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷമാണ് ഈ രാജി. ബിജെപി വിട്ട് മടങ്ങി വരുന്ന സഹോദരിയെ സ്വീകരിക്കാന്‍ സഹോദരനും മന്ത്രിയുമായ കെ. മുരളീധരനൊപ്പം കോണ്‍ഗ്രസ് നേതൃത്വവും ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍, പത്മജയുടെ തിരിച്ചു വരവില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

പത്മജയ്‌ക്കൊപ്പം ബിജെപിയിലേക്ക് പോയ മറ്റ് ചില പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Padmaja ends ties with BJP; alleges she was sidelined by the state leadership.
Share Email
LATEST excelnclexrn
More Articles
Top