സത്യ മേനോൻ കാനഡയിൽ അന്തരിച്ചു

സത്യ മേനോൻ കാനഡയിൽ അന്തരിച്ചു

സറേയി (കാനഡ}: സത്യ മേനോൻ കാനഡയിൽ അന്തരിച്ചു. സംസ്കാരച്ചടങ്ങുകൾ 2026 നവംബർ 14ന് കാനഡയിലെ സറേയിലുള്ള വാലി വ്യൂ ഫ്യൂണറൽ ഹോമിൽ (14644, 72 Avenue, Surrey) നടക്കും. 14 ന് രാവിലെ 10 മുതൽ 11.15 വരെ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും. തുടർന്ന് ദഹനച്ചടങ്ങുകൾ നടക്കും.

സത്യ മേനോന്റെ നിര്യാണത്തിൽ എൻ.എസ്.എസ് ഓഫ് ബി.സി. അനുശോചനം രേഖപ്പെടുത്തുകയും പരേതയുടെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

സ്നേഹവും കരുതലും അറിവും കൊണ്ട് നിരവധി പേരുടെ ജീവിതത്തിൽ ഇടം നേടിയ വ്യക്തിത്വമാ യിരുന്നു സത്യയെന്നും കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയങ്കരിയായിരുന്ന സത്യ മേനോന്റെ വിയോഗം ഏവർക്കും തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Satya Menon passed away in Canada.

Share Email
Top