നെതന്യാഹുവിന് വമ്പൻ തിരിച്ചടി; ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് അറബ് പാർട്ടികൾ

നെതന്യാഹുവിന് വമ്പൻ തിരിച്ചടി; ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് അറബ് പാർട്ടികൾ

ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടി സഖ്യം. ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ അറബ് പാർട്ടികൾ, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള ചർച്ചയിൽ അദ്ദേഹത്തിന്റെ പേര് നിർദേശിക്കുമെന്നും വ്യാഴാഴ്ച അറിയിച്ചു. നിലവിലെ കാവൽ പ്രധാനമന്ത്രിയും ലിക്കുഡ് പാർട്ടി നേതാവുമായ ബെന്യാമിൻ നെതന്യാഹുവിന് വലിയ തിരിച്ചടിയാണ് ഈ നീക്കം.

അറബ് പാർട്ടിയിലെ മുഴുവൻ അംഗങ്ങളുടെയും പിന്തുണ ലഭിച്ചാൽ, 120 അംഗ പാർലമെന്റിൽ 67 അംഗങ്ങളുടെ പിന്തുണയോടെ ഐസൻകോട്ടിന് ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കും. അങ്ങനെയുണ്ടായാൽ നെതന്യാഹുവിനെ പിന്നിലാക്കി അദ്ദേഹത്തിന് ഇസ്രയേൽ പ്രധാനമന്ത്രി പദത്തിലെത്താം.

തിരഞ്ഞെടുപ്പിൽ 53 സീറ്റുകളാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന് ലഭിച്ചത്. ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന സഖ്യം 48 സീറ്റുകൾ നേടി. നിലവിൽ 19 സീറ്റുകളാണ് അറബ് പാർട്ടികളുടെ പക്കലുള്ളത്.

Share Email
LATEST excelnclexrn
More Articles
Top