ഒടുവില്‍ ട്രംപ് സമ്മതിച്ചു: ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ഇറാന്‍ യുദ്ധമെന്ന്

ഒടുവില്‍ ട്രംപ് സമ്മതിച്ചു: ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ഇറാന്‍ യുദ്ധമെന്ന്

വാഷിംഗ്ടണ്‍: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കു പ്രധാന കാരണം ഇറാന്‍ യുദ്ധമെന്നു സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ തനിക്ക് നേരിയ അത്ഭുതമു ണ്ടായെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ട്രംപ് പറഞ്ഞു.

ഫലത്തെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോള്‍, തിരിച്ചടിക്ക് ഒരു കാരണം ഇറാനായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടു ണ്ടാകാമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഇറാനെതിരായ തന്റെ നടപടികളെ ജനങ്ങള്‍ പൊതുവെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിന്റെ ഹ്രസ്വകാല പ്രത്യാഘാതമായി ഉയര്‍ന്ന ഇന്ധനവില നല്‍കാന്‍ അവര്‍ തയാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാനുമായി ബന്ധപ്പെട്ട് താന്‍ സ്വീകരിക്കുന്ന നടപടികളെ ആളുകള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പെട്രോളിന് കൂടുതല്‍ പണം നല്‍കേണ്ടിവരുന്ന ഹ്രസ്വകാല പ്രത്യാഘാതം അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അവരുടെ നിലപാട് എനിക്ക് മനസിലാകുമെന്നും ട്രംപ് വ്യക്തമാക്കി.അതേസമയം, ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും ട്രംപ് അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന്, തീര്‍ച്ചയായും അംഗീകരിക്കും. എന്തുകൊണ്ട് അംഗീകരിക്കാ തിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തെരഞ്ഞെടുപ്പ് ഫലത്തെ വ്യക്തിപരമായ തിരിച്ചടിയായി കാണുന്നില്ലെന്നും ട്രംപ് പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റ് പദവിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് വര്‍ഷങ്ങളാണ് തന്റെ ഭരണകാലത്ത് ഉണ്ടായതെന്നും ട്രംപ് അവകാശപ്പെട്ടു. സമ്പദ്വ്യവസ്ഥ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തന്റെ ഭരണകൂടം മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇറാന്‍ വിഷയവും ഇന്ധനവില വര്‍ധനയും കാരണമായെന്ന ട്രംപിന്റെ പ്രതികരണം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലും സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിലും ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം സൂചിപ്പിക്കുന്നത്

trump finally admits: Iran war was the reason for the setback in the midterm elections.

Share Email
LATEST excelnclexrn
More Articles
Top