വാഷിംഗടണ്‍: യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ സ്ഥാനത്തുനിന്ന് നീക്കില്ലെന്നു വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ചയാണ് ഇക്കാര്യത്തില്‍ ട്രംപിന്റെ പ്രതികരണമുണ്ടായത്. ്. ഇറാനുമായുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ സെക്രട്ടറിയെ മാറ്റാന്‍ ആലോചിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത്തരമൊരു നീക്കമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ദ്ദേഹം വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് തന്റെ അഭിപ്രായമെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരായ സൈനിക നടപടിയെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കെയാണ് അദ്ദേഹത്തിന് ട്രംപിന്റെ പിന്തുണ വീണ്ടും ലഭിച്ചിരിക്കുന്നത്.ഇറാന്‍ യുദ്ധം ഇന്ധനവില വര്‍ധനയ്ക്കും വോട്ടര്‍മാര്‍ക്കിടയിലെ അതൃപ്തിക്കും കാരണമായതായി ട്രംപ് നേരത്തെ സമ്മതിച്ചിരുന്നു. യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചുവെന്ന വിലയിരുത്തലുകളും ഉയര്‍ന്നിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയിലും പ്രതിരോധ സെക്രട്ടറിയുടെ പ്രവര്‍ത്തനത്തില്‍ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയതിലൂടെ ഹെഗ്‌സെത്തിന്റെ സ്ഥാനത്തിന് നിലവില്‍ ഭീഷണിയില്ലെന്ന സൂചനയാണ് ട്രംപ് നല്‍കിയത്.
Trump says he has no dissatisfaction with Pete Hegseth; will not dismiss him.
















