Wednesday, June 19, 2024

HomeAstrologyപ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആകാശ ഗോളങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നു

പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആകാശ ഗോളങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നു

spot_img
spot_img

ജ്യോതിഷം എന്നത് കാലാകാലമായി പാലിച്ചുപോരുന്ന ഒരു ഹിന്ദു സംസ്‌കാരമാണ്. ആകാശ ഗോളങ്ങള്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാന്‍ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം.  

ഇന്ത്യയില്‍ വിവാഹത്തിനു മുന്‍പ് വധൂവരന്മാര്‍ തമ്മില്‍ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ സാധാരണമാണ്. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളര്‍ന്നത്. പ്രാചീന ജ്യോതിശാസ്ത്രമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ആധുനിക ജ്യോതിശാസ്ത്രം ഇതില്‍നിന്നും വളരെ വിഭിന്നമാണ്.

പ്രാചീനകാലത്ത് നഗ്‌നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളര്‍ച്ചയുണ്ടായത്. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന രാഹു, കേതു എന്നീ സ്ഥാനങ്ങളും ചേര്‍ത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനര്‍ സങ്കല്‍പ്പിച്ചു.

സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് ഈ മാതൃകയില്‍ സങ്കല്പിച്ചിരുന്നത്. ഒരാള്‍ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താന്‍ സാധിച്ചാല്‍ പിന്നീട് എത്രനാളുകള്‍ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാന്‍ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ദിക്കറിയുന്നതിനും കാലഗണനയ്ക്കുമൊക്കൊയായി പുരോഹിതന്മാരും സഞ്ചാരികളും കര്‍ഷകരും മറ്റും ഉപയോഗിച്ചിരുന്ന സമ്പ്രദായമായിരുന്നു ഇത്.

ഈ സമ്പ്രദായത്തില്‍ നിന്ന് ഫലഭാഗജ്യോതിഷം (ജ്യോത്സ്യം) വികസിച്ചുവന്നത് ക്രിസ്തുവിന് മുന്‍പ് ഏഴാം നൂറ്റാണ്ടില്‍ ബാബിലോണിയയിലാണ്. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിര്‍ണ്ണയം, മുഹൂര്‍ത്തചിന്ത, ഫലനിര്‍ണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഫലഭാഗം ജ്യോതിഷം എന്നുപറയുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ഭാവിയെ സംബന്ധിച്ച സൂചനകള്‍ നല്‍കുന്നു എന്ന വിശ്വാസം ബാബിലോണിയയിലെ കാല്‍ദിയന്‍ പുരോഹിതന്മാരാണ് പ്രചരിപ്പിച്ചത്.

അലക്‌സാണ്ടറുടെ പടയോട്ടത്തോടെ ഇത് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഗ്രഹങ്ങളെ അനുഗ്രഹ  നിഗ്രഹ ശേഷിയുള്ള ദേവന്മാരായി സങ്കല്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രവചനങ്ങള്‍ക്കടിസ്ഥാനമായ ഫലഭാഗ ജ്യോതിഷം ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടോടെയാണ് ഇന്ത്യയില്‍ പ്രചാരത്തിലായത്. ഇത്തരം പ്രവചനങ്ങള്‍ ശരിയാണെന്ന് ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നു. ജ്യോത്സ്യപ്രകാരം പ്രവചനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോത്സ്യന്‍.

വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. ഒരു കലണ്ടര്‍ തയ്യാറാക്കുന്നതില്‍ ആചാരങ്ങളുടെ തീയതി നിര്‍ണ്ണയിക്കുന്നതില്‍ ജ്യോതിഷവും ബന്ധപ്പെട്ടിരുന്നു, എന്നാല്‍ ഗ്രഹങ്ങളെക്കുറിച്ച് ഇതില്‍ ഒന്നും പ്രതിപാദിച്ചിരുന്നില്ല. പ്രപഞ്ചവും, പ്രപഞ്ചത്തിലെ ഓരോ ജീവജാലവും, പന്ത്രണ്ട് ഗ്രഹങ്ങളും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനത്തിലാണ് ജ്യോതിഷത്തില്‍ പ്രതിപാദിക്കുന്നത്. ഗ്രഹങ്ങളുടെ ഓരോ ചലനവും ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളെയും ബാധിക്കുന്നുണ്ട് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കും. ഈ പന്ത്രണ്ട് ഗ്രഹങ്ങളും ഓരോ വ്യക്തിയേയും വ്യത്യസ്ത വിധത്തിലായിരിക്കും സ്വാധീനിക്കുക. അതുപോലെ തന്നെ അധിപ ഗ്രഹവും വ്യത്യസ്തമായിരിക്കും.

ജ്യോതിഷം നിങ്ങളുടെ ഭാവി പ്രവചിക്കാനുള്ള എളുപ്പവഴിയാണ്. ആരാണ് അവരവരുടെ ഭാവിയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കാത്തത്..? ജ്യോതിഷം വായിക്കുന്നതിലൂടെ വരാനിരിക്കുന്ന ദിവസങ്ങളിലെ എല്ലാ സംഭവങ്ങളും അറിയുകയും അതനുസരിച്ച് മുന്‍കാലത്തേക്ക് തയ്യാറെടുക്കുകയും ചെയ്യാം.

ഇന്ത്യന്‍ ജ്യോതിഷം അനുസരിച്ച് മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ 12 രാശികളുണ്ട്. അതുപോലെ 27 അതായത്, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയീരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്തരം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവനം, അവിട്ടം, ചതയം, പുരോരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങളും ഉണ്ട്.

സമയം, നിരീക്ഷകന്‍ എന്നിങ്ങനെ അര്‍ത്ഥം വരുന്ന ജാതകം എന്ന പദത്തിന് സൂര്യന്‍, ചന്ദ്രന്‍, മറ്റ് ഗ്രഹങ്ങള്‍ എന്നിവയും ഇതിനെ സ്വാധീനിക്കുന്നു കൂടാതെ ഇത് നിങ്ങളുടെ ഭാവി പ്രവചിക്കാനുള്ള ഒരു ലളിതമായ മാര്‍ഗമാണെന്നും കൂടി പറയാം.

ഇത് വരും കാലത്തേക്ക് തയ്യാറെടുക്കാന്‍ നിങ്ങളെ സഹായിക്കുക മാത്രമല്ല, ഉദ്യോഗം, പ്രണയം, വിവാഹം, ബന്ധങ്ങള്‍ മുതലായവയെക്കുറിച്ചും ഇതില്‍ പറയുന്നു. രാശിയുടേയും നക്ഷത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ പ്രഭഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങളുടെയും ഭാവി പ്രവചിക്കാന്‍ കഴിയും. എന്നാല്‍ ഇത് കൃത്യമാകണമെങ്കില്‍ നിങ്ങളുടെ ജനന സമയവും സ്ഥലവും രാശിയും, നക്ഷത്രവും ശരിയായി അറിഞ്ഞിരിക്കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments