Sunday, May 26, 2024

HomeNewsKeralaമന്ത്രി അബ്ദുൾ റഹ്മാനെതിരായ പരാമര്‍ശം; ഫാ. തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു

മന്ത്രി അബ്ദുൾ റഹ്മാനെതിരായ പരാമര്‍ശം; ഫാ. തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു

spot_img
spot_img

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. മന്ത്രിക്കെതിരായ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കു പിഴവാണെന്നും ഫാ. തിയോഡേഷ്യസ്. മന്ത്രിക്കെതിരെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് നടപടി.

പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്‍റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments