ലഖ്‌നൗ: കേരളത്തിൽ എറണാകുളത്തു മാത്രമല്ല, ഇനി ഉത്തർപ്രദേശിലും ബ്രഹ്മപുരം ഉണ്ട്. യുപിയിലെ ഫത്തേഹാബാദിലെ ബാദ്ഷാഹി ബാഗ് ആണ് ബ്രഹ്മപുരം ആയി മാറുന്നത്. പേരു മാറ്റാനുള്ള തീരുമാനം ആഗ്ര ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു.
ഹിന്ദു ദേവനായ ബ്രഹ്മാവ്, ബ്രഹ്മോസ് മിസൈൽ എന്നിവ പരിഗണിച്ചാണ് ബ്രഹ്മപുരം എന്ന പേരു നൽകാൻ തീരുമാനിച്ചതെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്. ഫത്തേഹാബാദ് നഗരത്തിന്റെ പേരു മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ഫത്തേഹാബാദിന്റെ പേര് സിന്ദൂർപുരം എന്നാണ് മാറ്റുന്നത്. സമുഗാർഹ് എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഫത്തേഹാബാദ് ആയി പേരു മാറുകയായിരുന്നു. ഇതാണ് സിന്ദൂർപുരം ആയി മാറ്റുന്നത്.
അടിമത്തത്തെ പ്രതീകവൽക്കരിക്കുന്ന പേരുകൾ ആയതിനാലാണ്, സ്ഥലങ്ങളുടെ പേരുകൾ മാറ്റുന്നതെന്ന് ആഗ്ര ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൺ മഞ്ജു ഭഡോരിയ പറഞ്ഞു. ജില്ലാ പഞ്ചായത്ത് യോഗം ഏകകണ്ഠമായാണ് പേരുമാറ്റ നിർദേശം പാസ്സാക്കിയത്. ഇത് അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായും ഭഡോരിയ പറഞ്ഞു.
Brahmapuram is no longer just in Ernakulam, Kerala; it’s now in Uttar Pradesh too. Badshahi Bagh in Fatehabad is becoming Brahmapuram