ഹിമാചലിൽ മേഘ വിസ്‌ഫോടനം; കുളുവിലും മണാലിയിലും മിന്നൽ പ്രളയം; നിരവധി പേരെ കാണാനില്ല

ഹിമാചലിൽ മേഘ വിസ്‌ഫോടനം; കുളുവിലും മണാലിയിലും മിന്നൽ പ്രളയം; നിരവധി പേരെ കാണാനില്ല

ഷിംല: ഹിമാചൽ പ്രദേശിൽ മേഘ വിസ്‌ഫോടനം. കുളുവിലും മണാലിയിലും ഉണ്ടായ മിന്നൽ പ്രളയത്തിൽ വീടുകളും സ്‌കൂളുകളും തകർന്നു. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി പേർ ഒലിച്ചുപോയി. പല നദികളും കരകവിഞ്ഞു ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകർന്നു. അതിനിടെ ഒരുവാഹനം ഒലിച്ചുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. മിന്നൽപ്രളയത്തിൽ കുടുതൽ പേർ ഒഴുക്കിൽപ്പെട്ടതായും ആളുകളുടെ എണ്ണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു, വെള്ളം ഇരച്ചുകയറിയതോടെ ആളുകൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

Cloudburst Triggers Flash Floods in Himachal’s Kulu and Manali; Numerous Individuals Reported Missing

Share Email
Top