വിദേശങ്ങളില്‍ ഇന്ത്യന്‍നയം വിശദീകരിച്ചതിനു പിന്നാലെ ശശി തരൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

വിദേശങ്ങളില്‍ ഇന്ത്യന്‍നയം വിശദീകരിച്ചതിനു  പിന്നാലെ ശശി തരൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കാന്‍ പോയ സംഘം തിരിച്ചെത്തിയതിനു പിന്നാലെ സംഘത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നു രാവിലെയായിരുന്നു കൂടിക്കാഴ്ച്ച തരൂരിനെ പ്രധാനമന്ത്രി വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ നയതന്ത്ര സംഘം അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയുമായി തരൂര്‍ പങ്കുവെച്ചു.വരുന്ന ദിവസം ആരംഭിക്കുന്ന ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി യാത്ര തിരിക്കുന്നതിനു മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.

തരൂരിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹൈക്കമാന്‍ഡും തരൂരും തമ്മില്‍ രൂക്ഷമായ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെ പല മുതര്‍ന്ന നേതാക്കളും തരൂരിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ വിദേശ സന്ദര്‍ശനത്തിനു പിന്നാലെ നാട്ടിലെത്തിയ ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

തരൂരിനെതിരെ ശ്രദ്ധയോടെ നീങ്ങാനാണ് നീക്കം. തരൂരിനെ പിണക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തിയുള്ളത് പരിഗണിക്കും.

congress-working-committe

Share Email
LATEST
Top